INDIANEWSTop News

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട്ടിലും വൻ പ്രതിഷേധം; എഐഡിഎംകെ പ്രതിഷേധ ധർണ്ണ നടത്തി; സിപിഎമ്മിനുവേണ്ടി ഡിഎംകെ ഒത്തുകളിക്കുകയാണെന്ന് തമിഴ്നാട് ബിജെപി

മുല്ലപ്പെരിയാർ വിഷയം കേരളത്തിൽ വൻ വിവാദമായി തുടരുന്നതിന് പിന്നാലേ തമിഴ്‌നാട്ടിലും പ്രക്ഷോഭം. ഡിഎംകെ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടിയായ എഐഡിഎംകെയും ബിജെപിയും പ്രതിഷേധം തുടരുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് – കേരള സർക്കാരുകൾക്കെതിരെ അണ്ണാ ഡിഎംകെ ഇന്ന് പ്രതിഷേധ ധർണ നടത്തി. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയും വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് നേടിയ അവകാശം വിട്ടുകൊടുക്കരുതെന്ന് എഐഎഡിഎംകെ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഒ പനീല്‍ശെല്‍വം ആവശ്യപ്പെട്ടു. തേനിയിലെ കമ്പത്ത് എഐഎഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പനീര്‍ശെല്‍വം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തി സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ അഞ്ചു ജില്ലകളില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുകയാണ്. ധർണയിൽ കേരളത്തിലെ ഇടത് സർക്കാരിനെതിരെയും മുദ്രാവാക്യമുയർന്നു. ഇത്തവണ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടി എത്തിയപ്പോൾ ഡാം തുറന്നു വിട്ടതിനെ പനീർശെൽവം കുറ്റപ്പെടുത്തുകയും ചെയ്തു.

മുൻപ് മൂന്നു തവണ 142 അടി ജലം സംഭരിച്ചിരുന്നു. 142 അടിക്കു മുൻപ് വെള്ളം തുറന്നു വിട്ടതിൽ സർക്കാർ മറുപടി പറയണം. 142 അടി എത്തിയില്ലെങ്കിൽ അടുത്ത തവണ ജലനിരപ്പ് 135 അടിയാക്കി കുറയ്ക്കും. അതിനാൽ ശക്തമായി പ്രതിഷേധിക്കണം. മുല്ലപ്പെരിയാറിൽ നമ്മൾ നേടിയ അവകാശം വിട്ടുകൊടുക്കരുത്. മരം വെട്ടാൻ അനുമതി കിട്ടിയെന്ന് പറയുന്നത് സത്യമാണോയെന്ന് അറിയില്ല. സ്റ്റാലിൻ കേരള മുഖ്യമന്ത്രിയെ അറിയിച്ച നന്ദി കാറ്റിൽ പറന്നുവെന്നും പനീർശെൽവം കുറ്റപ്പെടുത്തി. 142 വെള്ളം സംഭരിക്കാതിരുന്നത് സർക്കാരിന്റെ വീഴ്ചയാണ്. ധർണയ്ക്കിടയിലാണ് കേരള സർക്കാരിന് എതിരെയും മുദ്രാവാക്യം ഉയർന്നു. സുപ്രീം കോടതി വിധി കേരളം അനുസരിക്കണമെന്നും പനീർശെൽവം ആവശ്യപ്പെട്ടു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്തണമെന്ന് ബിജെപി തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് പോവുകയാണ്. സിപിഎമ്മിന് വേണ്ടി ഡിഎംകെ ഒത്തുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ആരോപിച്ചു. തേനിയിൽ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം. തമിഴ്നാട്ടിലെ കാർഷിക മേഖലയിൽ ബിജെപി തമിഴ്നാട് അധ്യക്ഷന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്താനുള്ള പാർട്ടി തീരുമാനവും അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close