Breaking NewsKERALANEWSTop News

മുല്ലപ്പെരിയാർ കേസ് മാറ്റിവെച്ചു; സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം വേണമെന്ന് കേരളം

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി മാറ്റിവെച്ചു. കേരളത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്. ഈ മാസം 22നാണ് സുപ്രീം കോടതി ഇനി കേസ് പരിഗണിക്കുക. ഈ മാസം 22ലേക്കാണ് കേസ് മാറ്റി വെച്ചത്.

ജസ്റ്റിസ് എ.എം ഖാൻവീൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാർ കേസ് ഇന്ന് പരിഗണിച്ചത്. നിലവിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നതിനാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

12 വർഷം നീണ്ടുനിന്ന മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതിയിൽ നടത്താൻ കേരളം 6,34,39,549 രൂപ ചെലവഴിച്ചു എന്നാണ് വിവരം. ഇതിലധികവും വക്കീൽ ഫീസാണ്. 5,03,08,253 കോടി രൂപ ആണ് വക്കീൽ ഫീസ് നൽകിയത്. 2009 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 31 വരെയുള്ള കണക്കാണിത്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് വേണ്ടി പത്ത് പ്രമുഖ അഭിഭാഷകർ വാദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതുവരെ അനുകൂല വിധി നേടിയെടുത്തത് തമിഴ്‌നാട് ആണ്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 139 അടിയായി ഉയർന്നു. അണക്കെട്ടിൽ നിന്നും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ച സാഹചര്യത്തിലാണ് വെള്ളം ഉയർന്നത്. സെക്കൻറിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കാൻ സാധ്യത. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് കെഎസ്ഇബിയുടെ ആലോചന. 2398.46 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൻ്റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയുന്നത് സാവധാനത്തിലായിട്ടുണ്ട്.

നിലിവിലെ റൂൾ കർവ് അനുസരിച്ച് 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ ലവലായ 2400.03 അടിയിലേക്ക് ജലനിരപ്പ് അടുത്താൽ മാത്രം തുറക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. തുറക്കേണ്ടി വന്നാൽ ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി സെക്കൻ്റിൽ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.25 അടിയിലെത്തി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് ഗണ്യമായി കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close