KERALANEWSTop News

ഡാമിൽ വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ വീടുകളിൽ വെള്ളം കയറി; രോക്ഷാകുലരായി നാട്ടുകാർ; രാത്രിയിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗർ, നല്ല്തമ്പി കോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ആളുകളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റുന്നതായി പീരുമേട് തഹസീൽദാർ അറിയിച്ചു.

തമിഴ്നാട് രാത്രിയിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരേയും ആരെയും ക്യാമ്പിലേക്ക് മാറ്റിയിട്ടില്ല. പലയിടത്തും ആളുകൾ ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.

ജലനിരപ്പുയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ഒമ്പത് ഷട്ടറുകളാണ് തുറന്നത്. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് രാത്രി എട്ടരയോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. 120 സെന്റീ മീറ്റർ വീതം V1 മുതൽ V9 വരെയുള്ള ഷട്ടറുകളാണ് ഉയർത്തിയത്. വൻ തോതിൽ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. സെക്കൻഡിൽ 12654 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. സീസണില്‍ മുല്ലപ്പെരിയാറില്‍ തുറന്നുവിടുന്ന ഏറ്റവും വലിയ അളവാണിത്.

ഉച്ചക്ക് പെയ്ത കനത്ത മഴയെ തുടർന്നാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചത്. വൈകീട്ട് എട്ട് മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയാണ്. സെക്കൻഡിൽ 10354.06 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കൻഡിൽ 1867 ഘനയടി ജലമാണ് ടണൽ വഴി തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടു പോകുന്നത്.

പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close