KERALANEWS

മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ കുറവ്; മന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെ ഡാമിന്റെ രണ്ട് സ്പിൽവെ ഷട്ടറുകൾ തമിഴ്നാട് അടച്ചു

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. തമിഴ്നാട് മന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെയാണ് ഡാമിന്റെ രണ്ട് സ്പിൽവെ ഷട്ടറുകൾ തമിഴ്നാട് അടച്ചത്. 7, 8 ഷട്ടറുകളാണ് അടച്ചത്. ഡാമിലെ ജലനിരപ്പ് കുറഞ്ഞു. 138 .65 ആണ് ഇപ്പോഴത്തെ ജലനിരപ്പ്.

ഇന്ന് തമിഴ്നാട് മന്ത്രിമാർ മുല്ലപ്പെരിയാർ ഡാമിൽ സന്ദർശനം നടത്തിയിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാം സന്ദർശനത്തിന് ശേഷമാണ് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രതികരണം. ജലനിരപ്പ് ഉയർത്താനായി ആദ്യം ബേബി ഡാം ബലപ്പെടുത്തണമെന്നും അതിനായി ഡാമിന് താഴെയുള്ള മൂന്ന് മരങ്ങൾ വെട്ടണമെന്നും മന്ത്രി പറഞ്ഞു. മരങ്ങൾ വെട്ടാനായി കേരളം അനുമതി തരണമെന്ന് പറഞ്ഞ മന്ത്രി പിണറായി വിജയൻ അധികാരത്തിലിരിക്കുമ്പോഴേ പ്രശ്നപരിഹാരമുണ്ടാകൂ എന്നും കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം രാവിലെയാണ് തേക്കടിയിലെത്തിയത്. മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുന്നതിന് വേണ്ടിയാണ് മന്ത്രിമാരുടേയും എംഎൽഎമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘം എത്തിയത്. തേക്കടിയിൽ നിന്ന് ബോട്ടിൽ മുല്ലപ്പെരിയാർ സന്ദർശനം നടത്തി.. മന്ത്രിമാര്‍ക്കൊപ്പമെത്തിയ ഡിഎംകെ പ്രവര്‍ത്തകരെ തമിഴ്നാട് പോലീസ് ലോവര്‍ ക്യാംപില്‍ തടഞ്ഞിരുന്നു മന്ത്രിമാരെ മാത്രമാണ് കേരളത്തിലേക്കു കടത്തിവിട്ടത്.

ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ വകുപ്പുമന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി പി. മൂർത്തി എന്നിവരാണ് സന്ദർശനം നടത്തിയത്. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close