KERALANEWSTop News

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലേക്ക്; ഉയരുന്ന ജലനിരപ്പ് 138 ആയാൽ രണ്ടാമത്തെ അറിയിപ്പ് പുറപ്പെടുവിക്കും

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നു. 136.8 ആണ് നിലവിലെ ജലനിരപ്പ്. ഇനിയും ജലനിരപ്പ് ഉയർന്ന് 138 അടിയെത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 5650 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി.

ഇന്നലെ ജലനിരപ്പ് 136 അടിയായപ്പോൾ തമിഴ്നാട് ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിൽ എത്തിയാൽ രണ്ടാമത്തെ അറിയിപ്പും 140 അടിയായാൽ ആദ്യ ജാഗ്രതാ നിർദേശവും നൽകും.ജലനിരപ്പ് 142 അടി എത്തിയതിനു ശേഷമേ വെള്ളം പെരിയാറിലേക്കു തുറന്നുവിടാൻ സാധ്യതയുള്ളൂ. ജലനിരപ്പ് 136ല്‍ എത്തുമ്പോള്‍ മുതല്‍ നിയന്ത്രിത തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പെരിയാറിന്റെ തീരങ്ങളിൽ കേരള സർക്കാർ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close