NEWSSPORTS

ഐപിഎൽ മാമാങ്കം നാളെ മുതൽ; ആദ്യ മത്സരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും

ദുബായ് : കോവിഡ് മഹാമാരി കൊണ്ട് പോയ ഐപിഎൽ 14ാം സീസണിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ ഏറ്റുമുട്ടും. യുഎഇയിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ ആരാധകർ തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. ആദ്യ ഘട്ടത്തിൽ ആരാധകർ ഇല്ലാതിരുന്നത് മത്സരങ്ങളുടെ മാറ്റ് കുറച്ചിരുന്നു. സ്റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡം പാലിച്ചു ആരാധകരെ കയറ്റാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്.

ആദ്യ ഘട്ടത്തിലെ അവസാന മത്സരം മെയ് 2ന് ആണ് നടന്നത്. കിങ്‌സ് ഇലവൻ പഞ്ചാബും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടിയ മത്സരം സീസണിലെ 29ാം മത്സരമായിരുന്നു. മത്സരത്തിൽ ഡൽഹി 7 വിക്കറ്റിന് വിജയിച്ചിരുന്നു. നാളെ ദുബായ് അന്താരാഷ്ട സ്റ്റേഡിയത്തിൽ വെച്ചാണ് ചെന്നൈ-മുംബൈ മത്സരം. രോഹിത് ശർമ്മയാണ് മുംബൈ ടീമിന്റെ നായകൻ. എം. എസ്. ധോണിയാണ് ചെന്നൈ ടീമിന്റെ നായകൻ. നിലവിൽ പോയിന്റ് പട്ടികയിൽ ചെന്നൈ രണ്ടാമതും മുംബൈ നാലാമതുമാണ്.

കോവിഡ് ഭീതിയിൽ പല താരങ്ങളും ഐപിഎൽ വിട്ടു പോയത് ടീമുകൾക്കും ആരാധകർക്കും ഒരുപോലെ തിരിച്ചടിയാണ്. ജോസ് ബട്ട്ലർ, ജോഫ്രാ ആർച്ചർ ഉൾപ്പടെ 6 ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ രണ്ടാം ഘട്ടത്തിൽ കളിക്കുന്നില്ല എന്നുള്ളത് ടീമുകളെ സാരമായി ബാധിക്കും. കൊൽക്കത്തയുടെ ഓൾറൗണ്ടർ പാറ്റ് കമ്മിൻസ്, ഹൈദരാബാദിന്റെ ബാറ്റ്സ്മാൻ ജോണി ബെയർസ്‌റ്റോ, രാജസ്ഥാൻ റോയൽസിന്റെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് എന്നിവർ പിന്മാറിയവരിൽ പ്രമുഖരാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close