INDIANEWSTop News

ആശ്വാസ വാര്‍ത്തയുമായി മുംബൈ; മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഒന്നര വർഷത്തിനു ഇപ്പുറം ഒറ്റ കൊവിഡ് മരണം പോലുമില്ലാതെ മുംബൈ

മുംബൈ: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഒന്നര വർഷത്തിനു ഇപ്പുറം ആദ്യമായി ഒരു കൊവിഡ് മരണം പോലുമില്ലാത്ത മുംബൈ ന​ഗരം . കഴിഞ്ഞ വർഷം മഹാമാരി ആരംഭിച്ച ശേഷം ഇത് ആദ്യമായാണ് രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നത്. 367 പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് കുറയുന്ന സാഹചര്യത്തിൽ ഇതൊരു വലിയ വാർത്തയാണെന്നാണ് മുംബൈ സിവിക് കമ്മീഷണർ ഇക്ബാൽ സിംഗ് ചഹൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കൊവിഡ് രണ്ടാം തരംഗത്തിൽ നിരവധിയാളുകളാണ് മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം വർധിച്ചത് മൂലം ഓക്സിജൻ അടക്കമുള്ള ആരോഗ്യസംവിധാനങ്ങളിൽ വലിയ കുറവും മുംബൈയിൽ നേരിട്ടിരുന്നു. ഇതുവരെ കൊവിഡ് ബാധിച്ച് മുംബൈയിൽ മാത്രം മരിച്ചത് 16180 പേരാണ്. എന്നാൽ ഇപ്പോൾ നഗരത്തിൽ നിലവിൽ ആക്ടീവായിട്ടുള്ള ഒരു കണ്ടെയ്ൻമെൻറ് സോൺ പോലുമില്ല..

ഇതിനായി അഹോരാത്രം പ്രയത്നിച്ചവരെ അഭിനന്ദിക്കുന്നതായി ഇക്ബാൽ സിംഗ് ചഹാൽ വിശദമാക്കി. 1.27 ശതമാനമാണ് മുംബൈയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. ആക്ടീവായ 5030 കേസുകളാണ് മുംബൈയിലുള്ളത്. നഗരത്തിലെ കൊവിഡ് വിമുക്തി നിരക്ക് 97 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 28600 ടെസ്റ്റുകളാണ് മുംബൈയിൽ നടത്തിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close