KERALANEWSTrending

കണ്ണുകൾ ചൂഴ്ന്നെടുത്തിരുന്നു, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ മാരകമായി പരിക്കേൽപ്പിച്ചിട്ടുണ്ട്; ഗുണ്ടുമല എസ്റ്റേറ്റിലെ ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതകത്തിൽ ഞെട്ടി മൂന്നാർ

ഇടുക്കി: മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിൽ നടന്ന കൊലപാതകത്തിൽ ഞെട്ടി മൂന്നാർ പൊലീസ്. കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട ഷാരോൺ സോയി സുഹൃത്തക്കളായ ഷാഡർലാങ്ങ്, വിബോയ് ചാബിയ എന്നിവരുമൊത്ത് മദ്യപ്പിച്ച് അഹ്ളാത, പ്രകടനം നടത്തിയത്. രാത്രി വൈകി നടന്ന ആഹ്ളാത പ്രകടനം വാക്കുതർക്കത്തിലും തുടർന്ന് അടിപിടിയിലും കലാശിക്കുകയായിരുന്നു. എന്നാൽ മൃതദേഹം കണ്ടെടുക്കുമ്പോൾ കണ്ണുകൾ ചൂഴ്ന്നെടുത്തിരുന്നു, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ മാരകമായി പരിക്കേൽപ്പിച്ചിട്ടുണ്ട്.

മദ്യപിച്ചുണ്ടായ തർക്കം നാട്ടുകാരുടെ നേതൃത്വത്തിൽ പറഞ്ഞു തീർത്ത് മടങ്ങുമ്പോൾ മൂവരും ഒന്നിച്ചാണ് വീട്ടിലേക്ക് പോയത്. എന്നാൽ തൊട്ടടുത്ത ദിവസം മൂവരെയും കാണാതായി. തുടർന്ന് ബന്ധുക്കൾ മൂന്നാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ പേരിനുമാത്രമുള്ള അന്വേഷണം മാത്രമായിരുന്നു അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്.

മറ്റ് രണ്ടു പേരെ ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്തിയിട്ടില്ല. ഇരു കണ്ണുകൾ ചൂഴ്ന്നെടുത്തും ദേഹമാസകലം മാരകമായി ഒരു രാത്രി മുഴുവൻ പരിക്കേൽപ്പിച്ചുമാണ് ഷാരോൺ സോയി കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിൻ്റ കണ്ടെത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close