KERALANEWSTop News

ഭർത്താവിന്റെയും സഹോദരന്റെയും നിരന്തര ഭീഷണി; കുടുംബ വഴക്കിനെ ചൊല്ലി ഭർതൃ സഹോദരൻ തീകൊളുത്തി; ചികിത്സയിലിരുന്ന യുവതി മരിച്ചു

തിരുവനന്തപുരം: ഭർതൃ സഹോദരൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് പണിമൂല സ്വദേശിനി വൃന്ദ ആണ് മരിച്ചത്. ഭർതൃ സഹോദരൻ സിബിൻ ലാലാണ് അക്രമം നടത്തിയത്. സംഭവത്തിന് ശേഷം വിഷം കഴിച്ചെന്ന സംശയിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എട്ട് മാസത്തോളമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു വൃന്ദ. യുവതി പൊയ്ക്കൊണ്ടിരുന്ന ടെയ്ലറിങ് കടയിലെത്തിയാണ് പ്രതി അക്രമം കാണിച്ചത്. പ്രതി കൈയിൽ കരുതിയിരുന്ന ഡീസൽ വൃന്ദയുടെ ദേഹത്തേക്കൊഴിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയുടെ പിറകെ ചെല്ലുകയും കൈയിൽ കരുതിയിരുന്ന പന്തം കത്തിച്ച് എറിയുകയുമായിരുന്നു. പെൺകുട്ടിക്ക് എഴുപതു ശതമാനം പൊള്ളലേറ്റിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ചായിരുന്നു കൊലപാതക ശ്രമം. ഈ വീട്ടുകാരാണ് വെള്ളമൊഴിച്ചും നനഞ്ഞ വസ്ത്രം കൊണ്ടും വൃന്ദയുടെ ദേഹത്തേക്ക് പടര്‍ന്ന തീ കെടുത്തിയത്.

സംഭവത്തിന് ശേഷം പ്രതി സിബിൻ ലാലിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെയും അന്നേ ദിവസം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നും ഭർത്താവും സഹോദരനും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതിയുടെ അമ്മ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close