Breaking NewsKERALANEWSTop NewsUncategorized

നടുറോഡിൽ വെട്ടിമാറ്റിയ നിലയിൽ കാല്‍പാദം; മീറ്ററുകള്‍ മാറി റബര്‍തോട്ടത്തില്‍ നിന്ന് മൃതദേഹം; കങ്ങഴയിൽ നടന്നത് മുൻവൈ​രാ​ഗ്യത്തെ തുടർന്നുള്ള കൊലപാതകം

കോട്ടയം: കങ്ങഴയിൽ‌ നടുറോഡിൽ വെട്ടിമാറ്റിയ നിലയിൽ കാല്‍പാദം കണ്ടെത്തി. കങ്ങഴ ഇടയപാറയിലാണ് വെട്ടിമാറ്റിയ നിലയില്‍ യുവാവിന്റെ കാല്‍പാദം കണ്ടെത്തിയത്. റോഡിന് ഇതിന് മീറ്ററുകള്‍ക്ക് അപ്പുറം റബര്‍തോട്ടത്തില്‍നിന്ന് മൃതദേഹവും കണ്ടെടുത്തു.

ഇന്ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം. പത്തനാട് സ്വദേശി മഹേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ജയേഷ്, സച്ചു ചന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close