KERALANEWSTrending

“മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത….. ആര്‍ഭാടം ഒഴിവാക്കി മോളുടെ മാമ്മോദിസ”; സിപിഐ ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനത്തെ പരിഹസിച്ച് മൂവാറ്റുപുഴ മുന്‍ എംഎല്‍എ

കൊച്ചി: ആര്‍ഭാട വിവാഹമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തിലെ തോല്‍വിക്ക് കാരണമെന്ന സിപിഐ ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനത്തെ പരിഹസിച്ച് മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ എബ്രാഹം. മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത, ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ എന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് എല്‍ദോയുടെ ട്രോൾ. എല്‍ദോ എബ്രാഹമിന്റെ ആര്‍ഭാട കല്ല്യാണമാണ് തോല്‍വിക്ക് കാരണമായതെന്ന് സിപിഐ ജില്ലായോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം . ഇക്കാര്യം കാണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന കൗണ്‍സിലിന് റിപ്പോര്‍ട്ടും നല്‍കി. ഇതിന്റെ പശ്ചാത്തലത്തിലാണ് മകളുടെ മാമോദീസ ചടങ്ങ് ലളിതമായി നടത്തിയെന്ന കുറിപ്പ് എല്‍ദോ എബ്രാഹം പങ്കുവെച്ചത്.

കുറിപ്പിന്റെ പൂർണരൂപം

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത…..
ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ….
ഞങ്ങളുടെ മകള്‍ക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ലളിതമായ മാമ്മോദിസ ചടങ്ങ്. എലൈന്‍ എല്‍സ എല്‍ദോ എന്ന പേരും നാമകരണം ചെയ്തു. 2021 മെയ് 24 നാണ് മോള്‍ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്.
എലൈന്‍ എന്നാല്‍ ‘സൂര്യനെപ്പോലെ പ്രകാശിക്കുന്നവള്‍ ‘
ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു ഇവള്‍ വേഗതയില്‍ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്‍മയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവര്‍ക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിന്‍മകള്‍ക്കെതിരെ പടവാള്‍ ഉയര്‍ത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പതാകവാഹകയാകും.
എന്റെയും ഭാര്യ ഡോക്ടര്‍ ആഗിയുടെയും ബന്ധുക്കള്‍ മാത്രം ചടങ്ങിന്റെ ഭാഗമായി. ജലത്താല്‍ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈന്‍ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോള്‍… മാലാഖ…. പ്രതീക്ഷയുടെ പൊന്‍കിരണമാണ്.ചടങ്ങില്‍ സംബന്ധിച്ച കുടുംബാംഗങ്ങള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് നന്ദി…..

മൂവാറ്റുപുഴയിലെ തോല്‍വിയെക്കുറിച്ചുള്ള എറണാകുളം ജില്ലാ കൗണ്‍സില്‍ റിപ്പോര്‍ട്ടിന് എതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദാരിദ്ര്യം പറഞ്ഞു വോട്ടു നേടി തെരഞ്ഞെടുപ്പില്‍ ജയിച്ച എല്‍ദോ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടത്തിയ ആര്‍ഭാട വിവാഹം ജനങ്ങളെ അകറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close