KERALANEWSTop News

നാർകോട്ടിക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്; ലൗ ജിഹാദ് കേരളത്തിലില്ലെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിട്ടുള്ളതാണ്; ബിഷപ്പിന്റെ പ്രസ്താവന പദവിക്ക് ചേരാത്തതാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വി‍ജയൻ. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ രൂക്ഷവിമർശനവുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രം​ഗത്തെത്തിയിരിക്കുന്നത്. നാർകോട്ടിക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിപിഎം പെരുവമ്പ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണ്. വസ്തുതാപരമായി കാര്യങ്ങൾ മനസിലാക്കിവേണം പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ. ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദമാണ് നാർക്കോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നിർഭാഗ്യകരമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന.’ പൊതുസമൂഹം ആ പ്രസ്താവനയ്‌ക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകർക്കാൻ ഏത് കേന്ദ്രത്തിൽ നിന്ന് ശ്രമമുണ്ടായാലും നമ്മുടെ നാട് അതിനെ ചെറുക്കും. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം പ്രസ്താവനയെ പിന്താങ്ങുന്നത്,’ എന്നും അദ്ദേഹം പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close