KERALANEWS

ബുദ്ധിയുള്ള സർക്കാരാണ് കേരളത്തിലുള്ളത്; അവർ കാര്യങ്ങൾ ചെയ്യട്ടെ, ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ നിങ്ങൾക്ക് കുറ്റം പറയാം; നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സർക്കാരിന് പൂർണ്ണ പിന്തുണയുമായി നടനും ബിജെപി എം.പിമായ സുരേഷ് ഗോപി. പാലാ ബിഷപ്പിന്റെ വിവാദപരാമർശത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എന്തെങ്കിലും തെറ്റ് വന്നാൽ മാത്രം വിമർശിക്കാമെന്നും അല്ലാതെ ചുമ്മാ സർക്കാരിനെ കുറ്റം പറയരുതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി നേരിട്ട് വന്ന് മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ലെന്നും ഒരു ചെയറിലിരിക്കുന്ന ആളാണെന്നും സുരേഷ് ഗോപി പറഞ്ഞു. ബുദ്ധിയുള്ള സർക്കാരാണ് കേരളത്തിലുള്ളത്. ആ തരത്തിലുള്ള ഇടപെടലെല്ലാം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാരുന്നു സുരേഷ് ഗോപി സർക്കാരിനെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചത്

‘സർക്കാരിന് നല്ല ബുദ്ധിയുണ്ട്. അവർ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും നന്നായിട്ട് കാര്യങ്ങൾ മനസിലായിട്ടുണ്ട്. ചുമ്മാ അവരെ കുറ്റംപറയാതെ. അവർ കാര്യങ്ങൾ ചെയ്യട്ടെ. ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ നിങ്ങൾക്ക് കുറ്റം പറയാം. അത് രാജ്യതാത്പര്യത്തിന് എതിരാണ് എന്ന് വന്നാൽ നിങ്ങൾ കുറ്റം പറഞ്ഞോളൂ. രാജ്യതാത്പര്യമാണ് പ്രധാനം. രാജ്യത്തിന്റെ പൗരന്മാരുടെ താത്പര്യം, അവരുടെ സംരക്ഷണം അത് മാത്രമാണ് വലുത്.

അതിന് എതിരുനിൽക്കുന്ന ഘടകങ്ങളെയെല്ലാം എന്ത് ചെയ്യണമെന്ന് നിങ്ങൾ തന്നെ പറയണം. സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നുണ്ട്. അവർക്ക് കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. പിന്നെ മുഖ്യമന്ത്രി എല്ലാത്തിനും വന്ന് നിന്ന് ഇങ്ങനെ മറുപടി പറയണമെന്നുണ്ടോ. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല. ഒരു ചെയറിൽ ഇരിക്കുന്ന ആളാണ്, അഡ്മിനിസ്‌ട്രേറ്ററാണ്.

അദ്ദേഹത്തിന് ആ ചെയറിന് കൊടുക്കേണ്ട മാന്യതയുണ്ട്. അത് സംരക്ഷിക്കണം. അദ്ദേഹം ഇങ്ങനെ എല്ലാം പറയണോ അദ്ദേഹം ചെയ്താൽ പോരെ?. ചെയ്യുന്നതിൽ രാജ്യദ്രോഹപരമായ കാര്യമുണ്ടെങ്കിൽ നിങ്ങൾ വിമർശിക്കുകയോ എതിർക്കുകയോ ചെയ്യൂ.ബിഷപ്പിന്റെ പരാമർശം ചിലർ മുതലെടുത്തോ എന്ന ചോദ്യത്തിന് അതെല്ലാം നിങ്ങളുടെ തോന്നലാണെന്നും ചർച്ചയാകുന്നത് എങ്ങനെയാണ് മുതലെടുപ്പാകുന്നത് എന്നും സുരേഷ് ഗോപി ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close