Breaking NewsKERALANEWSTop News

പുരസ്‌കാര നിറവിൽ കേരളം; മികച്ച സിനിമയായി ‘മരയ്ക്കാർ’; മലയാളം ഏറ്റുവാങ്ങിയത് 11 പുരസ്‌കാരങ്ങൾ; ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിൽ മലയാള തിളക്കം

ന്യൂഡൽഹി: 2019ലെ ദേശീയ പുരസ്‌കാര വിതരണം നടത്തി. നേരത്തെ പ്രഖ്യാപിച്ചിരുന്ന അവാർഡുകളുടെ വിതരണമാണ് ഇന്ന് നടന്നത്. മലയാളത്തിന് 11 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങാൻ താരങ്ങളും സംവിധായകരും സിനിമാ പ്രവർത്തകരും ഡൽഹിയിലെത്തിയിരുന്നു.

പ്രിയദർശൻ മികച്ച ചിത്രം ‘മരയ്ക്കാറി’നുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാര വിതരണം നടത്തിയത്. വിഖ്യാൻ ഭവനിൽ രാവിലെ 11 മണിക്ക് തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധയകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങി. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവർമ്മയും , മികച്ച മേക്കപ്പ് ആർട്ടിസ്റ്റനുള്ളത് രഞ്ജിത്തും ചമയത്തിന് സുജിത്ത് സുധാകരൻ, സായി എന്നിവരും സ്വീകരിച്ചു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകൻ ഗിരിഷ് ഗംഗാധരനാണ്.

2019ലെ ദാദ സാഹിബ് പുരസ്‌കാരം തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ഏറ്റുവാങ്ങി. തമിഴ്‌നടൻ ധനുഷും ഹിന്ദി നടൻ മനോജ് ബാജ്‌പെയ്യും ആണ് മികച്ച നടനുള്ള രജതകമലം നേടിയത്. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

ഹിന്ദിചിത്രമായ ബഹത്തർ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരൻ സിങ് ചൗഹാനാണ് മികച്ച സംവിധായൻ. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്‌സേതുപതിക്കാണ്. മികച്ച അംഗീകാരം തേടിയെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും. മലയാളികളുടെ സർഗാത്മകത താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close