KERALANEWSTop News

നാവികസേനാ ഹെലികോപ്റ്ററുകൾ കൂട്ടിക്കലിലേക്ക്; രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും

കോട്ടയം: മുണ്ടക്കയത്ത് ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലേക്ക് രക്ഷാപ്രവർത്തനത്തിനായി നാവികസേനാ ഹെലികോപ്റ്ററുകളും. ദുരന്തഭൂമിയിൽ പെട്ടുപോയവർക്ക് ഹെലികോപ്റ്ററുകളിൽ നാവികസേന ഭക്ഷണപ്പൊതികൾ എത്തിക്കും. കൊച്ചിയിൽ നിന്ന് രാവിലെ 8.30 യോടെ ഹെലികോപ്റ്ററുകൾ പുറപ്പെടും. ഏന്തയാർ ജെ. ജെ മർഫി സ്കൂൾ ഗ്രൗണ്ടിലാണ് ഹെലികോപ്റ്ററുകൾ ഇറക്കുക.

അതേസമയം ഉരുൾപൊട്ടൽ നടന്ന കൂട്ടിക്കലിൽ ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചു. ഉരുൾപൊട്ടലിൽ പെട്ട് മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടത്തി. ഓട്ടോ ഡ്രൈവറായ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഉരുൾപൊട്ടലിൽ ആകെ മരിച്ചവരുടെ എണ്ണം നാലായി. ആറു പേർക്കായി തിരച്ചിൽ തുടരുകയാണ്.

ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ മുതൽ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കൂട്ടിക്കലിലും കൊക്കയാറിലുമായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം സ്ഥിരികരിച്ചിരുന്നു. കൂട്ടിക്കലിലെ കാവാലിയിലാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. ഇവിടെ നിന്നും 6 പേരെയാണ് കണ്ടെത്താനുള്ളത്. 40 അം​ഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കൽ മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close