KERALANEWSTrending

എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ് ഇടുക്കിയിൽ; രാജ്യത്ത് പൊതുമരാമത്ത് വകുപ്പ് പണിയുന്ന ആദ്യ എയര്‍ സ്ട്രിപ്പും ഇതുതന്നെ; വിവരങ്ങൾ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇടുക്കി: എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ് ഇടുക്കി മഞ്ഞുമലയില്‍ പൂര്‍ത്തിയാകുന്നു . ആദ്യമായിട്ടാണ് ഇടുക്കി ജില്ലയില്‍ വിമാനം പറന്നിറങ്ങാനൊരുങ്ങുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് സന്തോഷ വാർത്ത അറിയിച്ചത്. പൊതുരാമത്ത് വകുപ്പിന് ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണെന്നും അദ്ദേഹം ഫേസ്ബുക് പേജില്‍ കുറിച്ചു.

രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ് ‌ആണ് ഇടുക്കിയില്‍ വരാൻ പോകുന്നത്. രാജ്യത്തെ ഏക എന്‍സിസി എയര്‍ സ്ട്രിപ് ഇടുക്കിയില്‍ ആരംഭിക്കുമ്ബോള്‍ ജില്ലയിലെ ടൂറിസം മേഖലയും ഏറെ പ്രതീക്ഷയിലായിലാണ്. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു സംരംഭമാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നതെന്നും പൊതുരാമത്ത് വകുപ്പാണ് ഈ സംരംഭത്തിന് തുടക്കമിട്ടതും ഇതിന്റെ രൂപരേഖ ഉള്‍പെടെയുള്ള എല്ലാ കാര്യത്തിനും മുന്നില്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

കേരളപ്പിറവിദിനത്തിൽ സംരംഭം ഉദ്ഘാടനം ചെയ്യാനുള്ള നിക്കത്തിലാണ് അധികൃതർ. 200 വിദ്യാർഥികളെ താമസിപ്പിച്ചു പരിശീലനം നൽകുന്നതിനുളള ട്രെയിനിങ് സെന്ററാണ് നിർമിക്കുന്നത്. സെന്ററിനായി മ‍ഞ്ചുമല വില്ലേജിൽ 12 ഏക്കർ സ്ഥലം ആദ്യ ഘട്ടത്തിൽ അനുവദിക്കുകയും പിന്നീട് 15 ഏക്കർകൂടി എൻസിസി അധികൃതർ സർക്കാരിനോടു ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് എയർസ്ട്രിപ് പണികൾ പൂർത്തീകരിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close