KERALANEWS

നടനത്തികവിന് അനുശോചനം അറിയിച്ച് കലാ – സാംസ്കാരിക ലോകം

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. താരത്തിന്റെ വിയോഗത്തിൽ നിരവധി പേരാണ് അനുശോചനം അറിയിച്ചത്. സിനിമ മേഖല കൂടാതെ മന്ത്രിമാർ മറ്റു ജനപ്രതിനിധികളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു.

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. 73 വയസ്സായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ നെടുമുടി വേണുവിന്റെ ആരോഗ്യനില മോശമായിരുന്നു. പിന്നീട് ആശുപത്രിയിൽ നിന്നും മൃതദേഹം കുണ്ടമൺകടവിന് സമീപമുളള വീട്ടിലേക്ക് കൊണ്ടുപോയിയിരുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെ ഗംഭീരമായി അവതരിപ്പിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറു തവണയും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്.

താരത്തിന്റെ വിയോഗത്തിൽ നിരവധി പേരാണ് അനുശോചനം അറിയിച്ചത്. സിനിമ മേഖല കൂടാതെ മന്ത്രിമാർ മറ്റു ജനപ്രതിനിധികളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു.

വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സിൽ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളിൽ വലിയ താത്പര്യമെടുക്കുകയും നാടൻപാട്ടുകളുടെ അവതരണം മുതൽ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മലയാളത്തിലെയും ഇൻഡ്യൻ സിനിമയിലെതന്നെയും ഏറ്റവും മികച്ച നടൻമാരിലൊരാളായ നെടുമുടി വേണുവിന്റെ നിര്യാണം അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി 40 വർഷക്കാലത്തെ അഭിനയ സഹവാസം ആണ് ഓർത്തെടുത്തത് എങ്കിൽ മോഹൻലാൽ ഒരുപടികൂടി കടന്നായിരുന്നു സൗഹൃദ അനുഭവങ്ങൾ പങ്കിട്ടത്. നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്ന പറഞ്ഞ് ലാൽ വികാരധീനനായി

നെടുമുടി സർ. മഹാനായ ഒരു മികച്ച നടൻ. സമർപ്പിക്കപ്പെട്ടവും അച്ചടക്കമുള്ളവനും. ഏറ്റവും വിനീതനും വിസ്‍യകരവുമായ മനുഷ്യൻ. സിനിമയുടെ വലിയ നഷ്‍ടം. ഇനി എപ്പോഴാണ് അങ്ങനെ ഓരോ രംഗങ്ങളും ജീവസുറ്റതാക്കുന്ന മാജിക്ക് ഞങ്ങൾക്ക് വീണ്ടും കാണാനാവുക സർ. നിങ്ങളെ മിസ് ചെയ്യും എന്നുമാണ് ഷങ്കർ എഴുതിയിരിക്കുന്നത്. ഷങ്കർ സംവിധാനം ചെയ്‍ത ചിത്രമായ ഇന്ത്യൻ എന്ന ചിത്രത്തിൽ നെടുമുടി വേണുവും മികച്ച ഒരു കഥാപാത്രം ചെയ്‍തിരുന്നു. അന്യൻ എന്ന ഷങ്കർ ചിത്രത്തിലും വേഷമിട്ടിരുന്നു നെടുമുടി വേണു.

മോഹൻലാൽ തന്റെ സഹപ്രവർത്തകന് അനുശോചനം രേഖപ്പെടുത്തിയിരുന്നു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു നെടുമുടി വേണു എന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത വേർപാട്, വേണുവേട്ടാ പ്രണാമം- എന്നാണ് നടൻ ദിലീപ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഏറ്റവും വേദനയുള്ള വിടവാങ്ങലാണിത്, ആ സ്നേഹവാത്സല്യങ്ങൾ മറക്കാനാവില്ല..അടിമുടി കലാകാരനായിരുന്ന മനുഷ്യസ്നേഹിക്ക്.. മലയാളത്തിൻറെ മഹാനടന്. ഹൃദയവേദനയോടെ ആദരാഞ്ജലികൾ- സാംസ്കാരിക മന്ത്രി സജി ചെറിയാൻ‌ കുറിച്ചു.

ജ്യേഷ്ഠ തുല്യനായ വ്യക്തിയെയാണ് തനിക്ക് നഷ്ടമായതെന്ന് സംവിധായകൻ കമൽ പറഞ്ഞു. ഒരു നടൻ എന്നതിലുപരി അദ്ദേഹം തനിക്ക് ജ്യോഷഠ തുല്യനായ വ്യക്തിയാണ്. വ്യത്യസ്തമായ ഒരു പിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ വിസ്മയിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഓരോ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും, അദ്ദേഹം അദ്ദേഹത്തെ തന്നെ നവീകരിച്ചിരുന്നുവെന്നും കമൽ പറഞ്ഞു.

നെടുമുടി വേണുവിന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് താങ്ങും തണലുമായി നിന്ന സുഹൃത്തിനെയെന്ന് കെ പി എസ് സി ലളിത പറഞ്ഞു. തൻറെ പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ വിളിച്ച് അന്വേഷിക്കുകയും, തന്നെ സമാധാനിപ്പിക്കുകയുമെല്ലാം ചെയ്ത വ്യക്തിയാണെന്നും വേർപാടിൻറെ ദുഃഖം സഹിക്കാവുന്നതിലും അപ്പുറമാണെന്നും കെ പി എസ് സി ലളിത പറഞ്ഞു.

മലയാള സിനിമയിൽ പകരം വെയ്ക്കാൻ കഴിയാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച് അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close