Breaking NewsKERALANEWSTop NewsUncategorized

മലയാള ചലച്ചിത്ര നടൻ നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: മലയാള ചലച്ചിത്ര നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്നലെ രാവിലെ ആരോഗ്യ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായിരുന്നു.

നേരത്തെ കോവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തിന് വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടർമാരുടെ സംഘം അദ്ദേത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close