EducationNEWS

നീറ്റ് യുജി പരീക്ഷകൾ; ഹർജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷകൾ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം ചെയ്‌ത്‌ ഹർജി സമര്‍പ്പിച്ചത്.

ഈ മാസം 15 വരെയാണ് സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയില്‍ നീറ്റ് യുജി പരീക്ഷ പരീക്ഷ നടത്തരുതെന്നാണ് വിവിധ സംസ്‌ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ ആവശ്യം. വിവിധ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

നീറ്റ് യുജി പരീക്ഷയുടെ പശ്‌ചാത്തലത്തില്‍ സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെക്കണമെന്ന ഹർജികളും കോടതിക്ക് മുന്നിലെത്തും. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close