KERALANEWSTop NewsTrending

നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസ്; നീതു രാജ് 14 ദിവസത്തേക്ക് റിമാൻഡിൽ; കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും; ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽനിന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ നീതു രാജിനെ കോടതി റിമാൻ‍‍ഡ് ചെയ്തു. ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും. ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

കാമുകൻ പിരിയാതിരിക്കാനാണ് കോട്ടയം മെഡിക്കൽ കോളജിലെ പ്രസവ വാർഡിൽനിന്ന് നീതു രാജ് കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞിരുന്നു. കാമുകൻ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീർക്കുകയായിരുന്നു ലക്ഷ്യം. ഒന്നര വർഷം മുൻപു ടിക്ടോക് വഴിയാണ് നീതുരാജ് കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമിനെ പരിചയപ്പെടുന്നത്. ഒരു വർഷമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നീതു ഗർഭിണിയായി. എന്നാൽ മാസങ്ങൾക്ക് മുൻപു ഗർഭം അലസി. ഈ വിവരം ഇബ്രാഹിമിൽനിന്ന് നീതു മറച്ചുവച്ചു. കുഞ്ഞെവിടെയെന്ന് ചോദ്യങ്ങൾ ഉയർന്നതോടെയായിരുന്നു മോഷ്ടിക്കാനുള്ള തീരുമാനം.

തിരുവല്ല കുറ്റൂർ സ്വദേശി സുധീഷിന്റെ ഭാര്യയാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത നീതു. വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ് സുധീഷ്. ഇവർക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്. കൊച്ചിയിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ പ്ലാനറാണ്. 11 വർഷം മുമ്പാണ് നീതുവിവെ സുധീഷ് വിവാഹം കഴിച്ചതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നീതു ഹോട്ടലിൽ മുറിയെടുത്തത് ഇൻഫോപാർക്ക് ജീവനക്കാരിയെന്ന പേരിലായിരുന്നു. മെഡിക്കൽ കോളജിൽ ഡോക്ടറെ കാണാൻ എത്തിയതെന്നായിരുന്നു നീതു പറഞ്ഞതെന്ന് ഹോട്ടൽ മാനേജർ സാബു സിറിയക്ക് മാധ്യമങ്ങളോട് പറഞ്ഞു.

കാമുകനെ കാണിച്ച് തന്റ പണം തിരികെ വാങ്ങാൻ ഒരു കുഞ്ഞിനെ വിലക്ക് വാങ്ങാനായിരുന്നു ആദ്യ പദ്ധതിയെന്ന് നീതു പറഞ്ഞു. എന്നാൽ, വൻ തുക വാ​ഗ്ദാനം ചെയ്തെങ്കിലും കുഞ്ഞിനെ ലഭിച്ചില്ല. അങ്ങനെയാണ് പ്രസവ വാർഡിൽ നിന്നും കുഞ്ഞിനെ തട്ടിയെടുക്കാൻ പദ്ധതിയിട്ടതെന്നും യുവതി വെളിപ്പെടുത്തി.

നാട്ടുകാർക്ക് മുന്നിൽ ഏറ്റവും നല്ല കുട്ടിയായിരുന്ന നീതു എറണാകുളത്തേക്ക് പോയത് സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ. ​ഭർത്താവ് ​ഗൾഫിലാണെന്നതിനാൽ ജോലിയുടെ പേരും പറഞ്ഞായിരുന്നു നീതു എറണാകുളത്തെ ഫ്ലറ്റിലേക്ക് താമസം മാറിയത്. കാമുകനായ കളമശ്ശേരി സ്വദേശി ഇബ്രാഹീം ബാദുഷയുമായി എറണാകുളത്ത് അടിപൊളി ജീവിതം നയിക്കുമ്പോഴും ഭർത്താവോ വീട്ടുകാരോ നാട്ടുകാരോ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ, കാമുകയുടെ പണത്തിലായിരുന്നു ഇബ്രാഹീം ബാദുഷയുടെ കണ്ണ്. യുവതിയുടെ സ്വർണവും പണവും എല്ലാം ഇയാൾ കയ്യിലാക്കിയതോടെയാണ് പണം തിരികെ വാങ്ങാനായി താൻ ​ഗർഭിണിയാണെന്ന് കാമുകനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പിന്നീട് യുവതി നടത്തിയ നീക്കങ്ങളാകട്ടെ യുവതിയുടെ വഴിവിട്ട ജീവിതം ലോകം അറിയാനും കാരണമായി.

ഇബ്രാഹിമും നീതുവും എറണാകുളത്ത് ഒരുമിച്ചായിരുന്നു താമസം. ഇബ്രാഹിമിന്റെ സ്ഥാപനത്തിലായിരുന്നു യുവതി ജോലി നോക്കിയിരുന്നത്. പിന്നീട് നീതുവിനെ കൂടി ബിസിനസിൽ പങ്കാളിയാക്കുകയായിരുന്നു. ഇതിനിടയിൽ നീതു ഗർഭിണയായെങ്കിലും അത് അലസിപ്പോയി. ഇത് കാമുകനെ അറിയിച്ചിരുന്നില്ല. പിന്നീടാണ് ഇബ്രാഹിം വിവാഹത്തിന് ശ്രമിക്കുന്നതെന്ന് അറിഞ്ഞത്. ഇതോടെയാണ് വിവാഹിതയായ നീതു ഗൂഢാലോചന നടത്തിയത്. ഇബ്രാഹിമും നീതുവും ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നീതുവിന്റെ ഭർത്താവ് വിദേശത്തും. ഇതിനിടെയാണ് ഇവർ തമ്മിൽ അടക്കുന്നതും ഗർഭിണിയാകുന്നതും.

കുട്ടിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഹോട്ടൽ ഫ്‌ളോറൽ പാർക്കിലെ ജനറൽ മാനേജരുടെയും റിസപ്ഷനിസ്റ്റിന്റെയും സമീപത്തെ ടാക്സി ഡ്രൈവറുടെയും സമയോചിതമായ ഇടപെടലായിരുന്നു. ഇവരുടെ സംശയമാണഅ നിർണ്ണായകമായത്. ഹോട്ടലിന്റെ ജനറൽ മാനേജർ സാബു സിറിയക്, റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്സ്, ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ എന്നിവർക്കുതോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് വ്യക്തിപരമായ ലക്ഷ്യത്തോടെയെന്ന് പൊലീസ് പറയുന്നു. വ്യക്തിപരമായ ലക്ഷ്യത്തോടെയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് കോട്ടയം എസ്‌പി ഡി. ശിൽപ വ്യക്തമാക്കി. പൊലീസ് ഉണർന്ന് പ്രവർത്തിച്ചതിനാലാണ് കുട്ടിയെ കണ്ടെത്താനായതെന്നും എസ്‌പി. കൂട്ടിച്ചേർത്തു. കുട്ടിയെ കാണാനില്ല എന്ന വിവരം ലഭിച്ചതോടെ വണ്ടികളും ഹോട്ടലുകളും പരിശോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അതേത്തുടർന്ന് സമീപത്തെ ലോഡ്ജിൽനിന്ന് ഒരു സ്ത്രീ കുഞ്ഞിനെ കൊണ്ടുവന്നു എന്നുള്ള ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. ഇവിടെ എത്തിയ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി യുവതിയെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നഴ്‌സ് വേഷത്തിൽ നീതു, അമ്മയുടെ സമീപമെത്തി കുട്ടിക്ക് മഞ്ഞനിറമുണ്ടെന്നും ചികിത്സ വേണമെന്നും പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും തിരിച്ചുകിട്ടാഞ്ഞതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായത്. ഉടൻ ഗാന്ധിനഗർ പൊലീസിനെ അറിയിച്ചു. പൊലീസ് തിരച്ചിലിനിടെ, ആശുപത്രിക്ക് സമീപത്തെ ഹോട്ടൽ ഫ്‌ളോറൽ പാർക്കിൽ ഒരു സ്ത്രീ കുഞ്ഞുമായി എത്തിയതായി വിവരം ലഭിക്കുകയായിരുന്നു.

ഹോട്ടലിൽനിന്ന് കാർ വിളിച്ചുകൊടുക്കാൻ നീതു ആവശ്യപ്പെട്ടതാണ്, കുഞ്ഞുമായി കടക്കാനുള്ള പദ്ധതി പൊളിച്ചത്. റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്‌സ്, ടാക്‌സിഡ്രൈവർ അലക്‌സ് സെബാസ്റ്റ്യനെ വിളിച്ചപ്പോൾ യാത്രോദ്ദേശ്യം തിരക്കി. ഒരു കുഞ്ഞുമായി യാത്രപോകാനെന്ന് എലിസബത്ത് പറഞ്ഞു. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ടെന്ന് എലിസബത്തിനെ ഡ്രൈവർ അറിയിച്ചു. ഇതോടെ എലിസബത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു.

കൈക്കുഞ്ഞുമായി ഹോട്ടൽറൂമിലേക്ക് പ്രതി പോകുന്നത് കണ്ടത് റിസപ്ഷനിസ്റ്റ് നിമ്മി എന്നു വിളിക്കുന്ന എലിസബത്തായിരുന്നു. ‘കുഞ്ഞിനെ അമൃതാ ആശുപത്രിയിൽ കൊണ്ടുപോകണം ഒരു ടാക്സി കാർ വിളിച്ചുതരണം,’ -മുറിയിലെത്തിയശേഷം നിമ്മിയോട് പ്രതി ഇങ്ങനെ പറഞ്ഞു. റിസപ്ഷനിസ്റ്റ് ഉടൻതന്നെ സമീപത്തെ ടാക്സി വിളിച്ചു. ഹോട്ടലിലെത്തിയ കാറിന്റെ ഡ്രൈവർ ആരേയുംകൊണ്ടാണ് പോകേണ്ടതെന്ന് റിസപ്ഷനിസ്റ്റിനോട് ചോദിച്ചു. കൊച്ചുകുഞ്ഞിനെയും കൊണ്ടുപോകാനാണെന്ന് നിമ്മി പറഞ്ഞു. ഈ സമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഒരുകുഞ്ഞിനെ കാണാതായിട്ടുണ്ടെന്നും പൊലീസ് പരക്കം പായുകയാണെന്നും ടാക്സി ഡ്രൈവറും പറഞ്ഞു.

ഇതോടെ റിസപ്ഷനിസ്റ്റിനും സംശയമായി. നാലുദിവസംമുമ്പ് പ്രതി ഹോട്ടലിൽ മുറിയെടുത്തപ്പോൾ ഏകദേശം ഏഴുവയസ്സു പ്രായംതോന്നിക്കുന്ന ആൺകുട്ടി മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. നിമ്മി, ജനറൽ മാനേജർ സാബുവിനെ ഇക്കാര്യങ്ങൾ അറിയിച്ചു. ഈ സമയമത്രയും പ്രതി കുഞ്ഞിനെയുംകൊണ്ട് മുറിക്കുള്ളിലുണ്ടായിരുന്നു. ടാക്സി ഡ്രൈവർ വന്നത് ഇവരെ അറിയിച്ചില്ല. ജനറൽ മാനേജർ ഗാന്ധിനഗർ എസ്.െഎ.യെ വിവരം അറിയിച്ചു. പൊലീസെത്തി പ്രതിയെ പിടികൂടി.

ജനുവരി നാലാംതീയതിയാണ് പ്രതി നീതുരാജ് ഹോട്ടൽ ഫ്‌ളോറൽ പാർക്കിൽ മുറിയെടുത്തത്. വൈകീട്ട് ഏഴിനാണെത്തിയത്. കാക്കനാട് ഇൻഫോ പാർക്കിലാണ് ജോലിയെന്നും മെഡിക്കൽ കോളേജിൽ ചികിത്സയുണ്ടെന്നും പറഞ്ഞാണ് വൈകീട്ട് മുറിയെടുത്തത്. 202-ാംനമ്പർ ഡബിൾ റൂമിലായിരുന്നു. നീതുരാജ് ആർ. എന്ന പേരാണ് നൽകിയത്. വോട്ടേഴ്സ് ഐ.ഡി. തെളിവായി നൽകി. എല്ലാ ദിവസവും ഇവർ മെഡിക്കൽ കോളേജിലേക്ക് പോയിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close