INDIANEWSTrending

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി കിറ്റ്കാറ്റ് കവറുകൾ; സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നത് മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ; ഒടുവിൽ കവറുകൾ പിൻവലിച്ച് നെസ്‌ലെ

ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള കിറ്റ്കാറ്റ് കവറുകൾ പിൻവലിച്ച് നെസ്‌ലെ. മത വികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് കവറുകൾ പിൻവലിച്ചതായി കമ്പനി അറിയിച്ചത്.

ട്വിറ്റർ അടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശക്തമായ‍ വിമർശനമാണ് അന്താരാഷ്ട്ര ചോക്ലേറ്റ് നിർമ്മാതാക്കളായ നെസ്ലെ നേരിട്ടത്. ഭഗവാൻ ജഗന്നാഥൻ, ബലഭദ്ര, ദേവി സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങളാണ് നെസ്ലേ കിറ്റ് കാറ്റിന്റെ കവറിൽ ഉൾപ്പെടുത്തിയിരുന്നത്.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് നെസ്ലെയുടെ പുതിയ ചോക്ലേറ്റ് കവറുകൾ എന്നാണ് വിമർശനം ഉയർന്നത്. ചോക്ലേറ്റ് ഉപയോഗിച്ചു കഴിഞ്ഞാൽ ദൈവങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ കവറുകൾ ചവറ്റു കൊട്ടയിൽ ഇടും. ഇതിന് പുറമേ റോഡിൽ ഉപേക്ഷിക്കപ്പെടുന്ന കവറുകളിൽ ആളുകൾ ചവിട്ടി നടക്കും. ഇതെല്ലാം തന്നെ ഹിന്ദുക്കളുടെ മതവികാരത്തെ ഹനിക്കുമെന്നാണ് ഒരു വിഭാഗം ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തത്.

അതേ സമയം ലിമിറ്റഡ് എഡിഷൻ പ്രത്യേക ബാച്ചയാണ് നെസ്ലെ തങ്ങളുടെ കിറ്റ്കാറ്റിൻറെ പതിപ്പ് ഇറക്കിയത്. പ്രദേശിക കലാകാരന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടുന്നതാണ് ഇത്. ഇതിൻറെ ഇന്ത്യൻ പതിപ്പിലാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉൾപ്പെട്ടത്. ഒഡീഷയുടെ പ്രദേശിക ചിത്രകലാ രീതിയായ ‘പാട്ടചിത്ര’ ഉൾപ്പെടുത്തിയാണ് നെസ്ലെ കവർ പുറത്തിറക്കിയത്. പുരി ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ അധികരിച്ച പുരാണകഥകളാണ് ഈ ചിത്രങ്ങളുടെ അടിസ്ഥാനം.

എന്നാൽ ഇത്തരം ഒരു ചിത്രം ഉൾപ്പെടുത്തിയതിൽ വികാരങ്ങൾ വ്രണപ്പെടുമെന്ന് ആലോചിച്ചില്ലെന്നും തെറ്റ് പറ്റിയതിനാൽ ഇത് പിൻവലിക്കുകയാണെന്നും നെസ്ലെ വക്താവ് പിടിഐയോട് പ്രതികരിച്ചു. പ്രദേശിക കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങൾ ഉദ്ദേശിച്ചത് എന്നും നെസ്ലെ വക്താവ് കൂട്ടിച്ചേർത്തു. പലപ്പോഴും ഇത്തരം ഘട്ടങ്ങളിൽ വ്യത്യസ്തമായ കവറുകൾ ആരും വലിച്ചെറിയില്ലെന്നും, അത് മിക്കവാറും ശേഖരിക്കാറാണ് പതിവെന്നും നെസ്ലെ കൂട്ടിച്ചേർക്കുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close