NEWSTECHTrending

നെറ്റ്ഫ്ലിക്സ് നിരക്കുകൾ കുത്തനെ കുറച്ചു; വൻ ഇളവ് വരുത്തിയത് ആമസോൺ പ്രൈം നിരക്കുകൾ അന്‍പതു ശതമാനത്തോളം കൂട്ടിയതിന് പിന്നാലെ

ന്യൂഡല്‍ഹി: പ്രമുഖ ഓടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ളിക്സ് ഇന്ത്യയിലെ നിരക്കുകൾ കുറച്ചു. മുഖ്യ എതിരാളികളായ ആമസോൺ പ്രൈം നിരക്കുകൾ കൂട്ടിയതിന് പിന്നാലെയാണ് നെറ്ഫ്ലിക്സ് നിരക്കുകൾ കുറച്ചത്. ആമസോണ്‍ പ്രൈം നിരക്കുകള്‍ നേരത്തെ അന്‍പതു ശതമാനത്തോളമാണ് വര്‍ധിപ്പിച്ചിരുന്നത്.

നെറ്ഫ്ലിക്സ് മൊബൈല്‍ പ്ലാന്‍ 199ല്‍നിന്ന് 149 ആയും ടെലിവിഷനില്‍ ഉപയോഗിക്കാവുന്ന ബേസിക് പ്ലാന്‍ 499ല്‍നിന്ന് 199 ആയുമാണ് കുറച്ചത്. പ്രതിമാസം 149 രൂപയ്ക്ക് ഉപയോഗിക്കാവുന്ന മൊബൈല്‍ പ്ലാനില്‍ മെച്ചപ്പെട്ട വിഡിയോ ക്വാളിറ്റിയില്‍ മൊബൈല്‍ ഫോണിലും ടാബിലും സിനിമകളും മറ്റു പരിപാടികളും കാണാം. 199 രൂപയ്ക്ക് ഉപയോഗിക്കാവുന്ന ബേസിക് പ്ലാനില്‍ ഫോണ്‍, ടാബ്, കംപ്യൂട്ടര്‍, ടിവി എന്നിവയില്‍ വിഡിയോ കാണാനാവും.

മികച്ച വിഡിയോ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ കാണാവുന്ന സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന് പ്രതിമാസം 499 രൂപയാണ് നല്‍കേണ്ടത്. ഫോണ്‍, ടാബ്, കംപ്യൂട്ടര്‍, ടിവി എന്നിവയില്‍ ഉപയോഗിക്കാം. നേരത്തെ ഈ പ്ലാനിന് 649 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്.

ഫോര്‍ കെ, എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ കാണാവുന്ന പ്രീമിയം പ്ലാനിന് 649 രൂപയാണ് ചാര്‍ജ്. നേരത്തെ ഇത് 799 രൂപയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close