INDIANEWS

നാളത്തെ നീറ്റ് പരീക്ഷക്ക് പുതിയ അഡ്മിഷന്‍ കാർഡ്; നേരത്തെ ഡൗൺലോഡ് ചെയ്തവർക്കും ബാധകം

ന്യൂഡല്‍ഹി: നാളെ (സെപ്തംബര്‍ 12) നടക്കുന്ന നീറ്റ് 2021(National Eligibility cum Entrance Test) പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(NTA) പുറത്തിറക്കി. നേരത്തേ ഡൗണ്‍ലോഡ് ചെയ്തവരും എന്‍.ടി.എ. നീറ്റ്(യു.ജി) വെബ്‌സൈറ്റില്‍നിന്ന് പുതിയ അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് പുതിയ നിർദേശം. പുതിയ അഡ്മിഷന്‍ കാര്‍ഡ് https://neet.nta.nic.in/ എന്ന വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

വെബ്‌സൈറ്റില്‍നിന്ന് അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രയാസം നേരിടുന്നവര്‍ 011 40759000 എന്ന ടെലിഫോണ്‍ നമ്പറിലോ neet@nta.ac.in എന്ന ഇ മെയില്‍ ഐ.ഡിയിലോ പരാതിപ്പെടണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close