KERALANEWS

മലയാളത്തിലെ വർത്തമാന പത്രങ്ങളുടെ നൂറ് വർഷത്തെ ചരിത്രം; ഡോ. അനിൽകുമാറിന്റെ ‘പത്രചരിത്രത്തിന്റെ 100 വർഷങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം: ഡോ അനിൽകുമാർ വടവാതൂർ രചിച്ച പത്രചരിത്രത്തിന്റ 100 വർഷങ്ങൾ എന്ന ഗവേഷണ ഗ്രന്ഥം പ്രകാശനം ചെയ്തു. ഇന്ന് രാവിലെ ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയാണ് പുസ്‌തക പ്രകാശനം നിർവഹിച്ചത്.

അഡ്വ. അനിൽ നമ്പൂതിരി ആദ്യ പ്രതി സ്വീകരിച്ചു. മലയാളത്തിലെ വർത്തമാന പത്രങ്ങളുടെ 100 വർഷത്തെ കൃത്യമായ ചരിത്രമാണ് പുസ്‌തകത്തിന്റ ഉള്ളടക്കം.മാധ്യമ പ്രവർത്തകരിൽ പൊതുവെ ആഴത്തിലുള്ള വായന കുറയുന്നതായി ഗവർണർ അഭിപ്രായപ്പെട്ടു. വസ്തുതകളുടെ അന്തസ്സത്ത മനസ്സിലാക്കുന്നതിനു അത് തടസ്സം നിൽക്കുന്നു വെന്ന് അദ്ദേഹം പറഞ്ഞു.

ഭാഷയിലെ അച്ഛടിയുടെയും പുസ്‌തകങ്ങളുടെയുംഅഗമനത്തെ പറ്റി കൂടുതൽ ഗവേഷണം അവശ്യ മാണെന്ന് ഗവർണർ പറഞ്ഞു. ഡൽഹിയിലെ മീഡിയ ബുക്‌സും എസ്പിസിഎസും ചേർന്നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചടങ്ങിൽ ഡോ അനിൽകുമാർ വടവാതൂർ നന്ദി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close