KERALANEWSTop News

അഞ്ച് ചെക്ക് കൊടുത്താൽ ഒറ്റ ദിവസം കൊണ്ട് കിട്ടുക പത്ത് ലക്ഷം; ബിസിനസിൽ നിക്ഷേപിക്കാൻ പണം നൽകാമെന്ന് പരസ്യം നൽകി പുതിയ തട്ടിപ്പ്; മണി ചെയിൻ മാതൃകയിൽ കേരളത്തിൽ നടന്ന ചെക്ക് ചെയിൻ തട്ടിപ്പിന്റെ കഥ ഇങ്ങനെ..

തിരുവനന്തപുരം: നടന്നും ലൈക്കടിച്ചും പണം വാരാമെന്ന് പറഞ്ഞുള്ള തട്ടിപ്പിന് പിന്നാലെ വീണ്ടും മലയാളികളെ മലയാളികൾ തന്നെ പറ്റിച്ച പുതിയ തട്ടിപ്പിന്റെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. മണി ചെയിൻ തട്ടിപ്പ് ഔട്ട് ഓഫ് ഫാഷൻ ആയ സാഹചര്യത്തിൽ അതേ മാതൃകയിൽ നടന്ന ചെക്ക് ചെയിൻ തട്ടിപ്പിലൂടെയാണ് ഇപ്പോൾ നിരവധിപേരുടെ പണം പോയിരിക്കുന്നത്. ലോക്ക്ഡൌൺ കാലത്ത് സാമ്പത്തിക മാന്ദ്യം നേരിടുന്നവർക്ക് ബിസിനെസ്സ് ചെയ്യാൻ പണം നൽകാമെന്ന വ്യാജേനയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

ഓഎൽഎക്‌സിൽ പരസ്യം നൽകിയാണ് ഇവർ ആളുകളെ വലയിലാക്കുന്നത്. ബിസിനസ്സിൽ നിക്ഷേപിക്കാൻ പണം നൽകാമെന്ന് പറഞ്ഞാണ് ഇവർ പരസ്യം നൽകിയിരുന്നത്. നമ്പർ കണ്ട് വിളിക്കുന്ന ആൾക്കാരോട് ഇവർ ആദ്യം ആവശ്യപ്പെടുക അഞ്ച് ചെക്കുകളും ആധാറുമാണ്. ഇത് വെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ ഒരാളോട് വാങ്ങുന്ന ചെക്കുകൾ മറ്റൊരാൾക്ക് കൊടുക്കുകയാണ് തട്ടിപ്പിന്റെ രീതി.

ഒരാളുടെ പക്കൽ നിന്നും ചെക്കുകളും ആധാർ കാർഡും വാങ്ങി ഇവരെ എൻആർഐ ആളുകളാണെന്ന് മറ്റുള്ളവരുടെ മുമ്പിൽ കാണിച്ചാണ് പറ്റിക്കുന്നത്. ഇത്തരത്തിൽ പറ്റിക്കപ്പെടുന്നവർ തന്നെ മറ്റൊരാളുടെ മുമ്പിൽ എൻ ആർ ഐകളായി മാറുകയാണ്. മുപ്പതിനായിരം രൂപയാണ് തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പക്കൽ തട്ടിയെടുത്തത്. പണം വാങ്ങി പോയതിനു ശേഷം ഇവരുടെ വിവരം ഒന്നുമില്ലാതായതോടെയാണ് തട്ടിപ്പ് മനസ്സിലാകുന്നത്. ഇതിനകം തന്നെ നിരവധി പേർ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close