NEWSWORLD

നീണ്ട ഇടവേളക്ക് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് ; പടർന്നുപിടിക്കുന്നത് ഡെൽറ്റ വകഭേദം

ബീജിങ്: നീണ്ട ഇടവേളക്ക് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് -19 പടരുന്നു. ഡെൽറ്റ വകഭേദമാണ് ചൈനയിയെ പലഭാഗത്തും പടർന്നുപിടിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം വരാമെന്നും വിദഗ്ധർ പറയുന്നു. വിദേശത്തുനിന്നെത്തിയ കൊവിഡ് ഡെൽറ്റ വകഭേദമാണ് ചൈനയിൽ ഭീഷണിയെന്ന് ദേശീയ ഹെൽത്ത് കമ്മീഷൻ ഉദ്യോഗസ്ഥൻ ലിയാങ്യു ബീജിങ്ങിലെ ഉന്നതതല യോഗത്തിൽ പറഞ്ഞു.

ഒക്ടോബർ 17 മുതലാണ് 11 പ്രവിശ്യകളിൽ കൊവിഡ് വകഭേദം പടർന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് മി ഫെങ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്തവർക്കാണ് കൂടുതലും രോഗം ബാധിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത ഭാഗങ്ങളിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗൻസു പ്രവിശ്യയിലെ ലാൻഴൗ അടക്കമുള്ള നഗരങ്ങളിൽ പൊതുഗതാഗതം നിരോധിച്ചെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

മംഗോളിയയുടെ പടിഞ്ഞാറൻ മേഖലയായ എജിനയില്ഡ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പ്രാദേശിക ഭരണകൂടം നിർദേശം നൽകി. ശനിയാഴ്ച 26 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഹുനാൻ, യുന്നാൻ പ്രവിശ്യയിലും കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തലസ്ഥാനമായ ബീജിങ്ങിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബർ 30ന് നിശ്ചയിച്ച മാരത്തൺ ബീജിങ്ങിൽ നിരോധിച്ചു. ഡെൽറ്റ വകഭേദം പടരുന്നത് ഏഷ്യൻ രാജ്യങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ പതിയെ സാമ്പത്തിക രംഗം മുക്തമാകുന്ന സാഹചര്യത്തിൽ വീണ്ടുമുണ്ടാകുന്ന വ്യാപനം തലവേദനയാണ്. കൊവിഡ് മുക്തമായവരോ വാക്‌സിനേഷൻ പൂർത്തിയാക്കിയവരോ മാത്രം ജോലിക്ക് വന്നാൽ മതിയെന്ന് സിംഗപ്പൂർ സർക്കാർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close