INDIANEWSTECH

ഫിറ്റ്‌നസ് അനായാസം പരിശോധിക്കാൻ ഫിറ്റ് ഇന്ത്യ; മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്ര കായികമന്ത്രി

ഡൽഹി: ദേശീയ കായികദിനത്തിൽ പുത്തൻ ചരിത്രവുമായി ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ. ആപ്ലിക്കേഷൻ പുറത്തിറക്കിയത് കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് താക്കൂറാണ്. ഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ ഫിറ്റ് ഇന്ത്യ മൂവ്‌മെൻറിൻറെ രണ്ടാം വാർഷികത്തിലാണ് ആപ്പ് പുറത്തിറക്കിയത്. കായിക സഹമന്ത്രി നിസിത് പ്രമാണിക്കും ചടങ്ങിൽ പങ്കെടുത്തു. ഫ്രീ ആപ്ലിക്കേഷനായ ഫിറ്റ് ഇന്ത്യ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

ഒരാളുടെ ഫിറ്റ്‌നസ് അനായാസം പരിശോധിക്കാൻ ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ വഴി കഴിയുമെന്നും 135 കോടി ഇന്ത്യക്കാർക്കായി ആരംഭിച്ച ഏറ്റവും സമഗ്രമായ ഫിറ്റ്നസ് ആപ്പാണ് ഇത് എന്നും അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. ആപ്ലിക്കേഷൻ പുറത്തിറക്കൽ ചടങ്ങിന് മുമ്പ് ഹോക്കി മജീഷ്യൻ മേജർ ധ്യാൻചന്ദിനെ അനുരാഗ് സിംഗ് താക്കൂർ അസ്‌മരിച്ചു.

ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ഗുസ്‌തി താരം സാംഗ്രാം സിംഗ്, ഒരു സ്‌കൂൾ വിദ്യാർഥി, ഒരു വീട്ടമ്മ എന്നിവരുമായി കേന്ദ്രമന്ത്രിമാർ വെർച്വൽ കൂടിക്കാഴ്‌ച നടത്തി. 2019ൽ ദേശീയ കായിക ദിനത്തിൽ(ഓഗസ്റ്റ് 29) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫിറ്റ് ഇന്ത്യൻ മൂവ്‌മെൻറിന് തുടക്കമിട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close