NEWSTop NewsWORLD

കോവിഡ് ആശങ്കയൊഴിയുന്നു മാർഗനിർദേശങ്ങൾ പുതുക്കി യുഎഇ; വിവാഹത്തിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 80 ശതമാനമാക്കി ഉയർത്തി

അബുദാബി: കോവിഡ് മാഹാമാരി ഒഴിഞ്ഞതോടെ വിവാഹ ചടങ്ങുകൾക്കും പാർട്ടികൾക്കും പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് യുഎഇയി ​ഗവർൺമെന്റ്. പാർട്ടികൾക്കും വീടുകളിൽ വെച്ചുള്ള മറ്റ് ചടങ്ങുകൾക്കും വിവാ​​ഹത്തിനുമാണ് പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. കൊവിഡ് വൈറസ് ബാധ കൂടുതൽ നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ നാഷണൽ എമർജൻസി, ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോരിറ്റിയാണ് ചൊവ്വാഴ്‍ച പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി ഉയർത്തി. എന്നാൽ പരമാവധി 60 പേർ മാത്രമേ പങ്കെടുക്കാവൂ. ഇവർക്ക് പുറമെ പരിപാടിയുടെ സംഘാടകരായി പരമാവധി 10 പേർക്കും അനുമതിയുണ്ടാവും. പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവർ ഇത്തരം പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

ചടങ്ങുകളിൽ പങ്കെടുക്കുന്നവർ വാക്സിനേഷൻ പൂർത്തിയാക്കി 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. പരിപാടിക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം. ഹസ്‍തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഒന്നര മീറ്റർ സാമൂഹിക അകലം എപ്പോഴും പാലിക്കണം. ഒരു ടേബിളിൽ പരമാവധി 10 പേർ മാത്രമേ ഇരിക്കാൻ പാടുള്ളൂ. എപ്പോഴും മാസ്‍ക് ധരിക്കുകയും പ്രവേശന കവാടങ്ങളിൽ എല്ലാവരുടെയും ശരീര താപനില പരിശോധിക്കുകയും വേണം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close