KERALANEWSTop News

പരമേശ്വരന്‍ നമ്പൂതിരി ഇനി ശബരിമലയിലെ പുതിയ മേല്‍ശാന്തി

ശബരിമല: ശബരിമലയിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തു. മാവേലിക്കര തട്ടാരമ്പലം സ്വദേശി എൻ പരമേശ്വരൻ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേൽശാന്തി. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഗോവിന്ദ്, വർമ്മ എന്നിവർ ചേർന്നാണ് ശബരിമല മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം മനോജ്, ഹൈക്കോടതി നിരീക്ഷകൻ എൻ ഭാസ്‌കരൻ എന്നിവരുടെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്.

ശബരിമല മേഖലയിൽ ഇന്നും ശക്തമായ മഴ തുടരുന്നതിനാൽ. ഇന്നും നാളെയും ശബരിമല തുലാ മാസ പൂജാ തീർഥാടനത്തിന് അനുവാദമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെ മല ചവിട്ടിയ തീർത്ഥാടകർക്ക് ദേവസ്യം ബോർഡ് ദർശനാനുമതി നൽകും.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തീർത്ഥാടകരെ ഇനി അനുവദിക്കില്ലന്നും അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിൽ എത്തിയവരെ മടക്കി അയക്കാനാണ് തീരുമാനം. നിലയ്ക്കലിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നവർക്കായി ഇടത്താവളം ഒരുക്കി നൽകുമെന്നും ദേവസ്വം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close