NEWSSPORTS

‘ഹോട്ടലിലും വിമാനത്തിലും ബോംബ് വെക്കും’; ന്യൂസിലാൻഡ് വനിതാ ടീമിന് അജ്ഞാതരുടെ ഭീഷണി

ലണ്ടൻ : ഇംഗ്ലണ്ട് പര്യടനത്തിനുള്ള ന്യൂസിലാൻഡ് വനിതാ ടീമിന് അജ്ഞാതരുടെ ഭീഷണി സന്ദേശം. പാകിസ്ഥാൻ പര്യടനത്തിൽ നിന്നു ന്യൂസിലാൻഡ് പുരുഷ ടീം പിന്മാറിയതിനു പിന്നാലെയാണ് ഭീഷണി. വൈറ്റ് ഫെർൺസ് ടീം മാനേജ്മെന്റിലെ ഒരു അംഗത്തെ ബന്ധപ്പെടുകയും ടീം ഹോട്ടലിൽ ബോംബ് സ്ഥാപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരമ്പര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവരുടെ വിമാനത്തിൽ ബോംബ് സ്ഥാപിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇതിനെ തുടർന്ന് ന്യൂസിലാൻഡ് വനിതാ ടീമിന്റെ സുരക്ഷാ വർദ്ധിപ്പിച്ചു.

“വൈറ്റ് ഫെർൻസ് ഇപ്പോൾ ലെസ്റ്ററിൽ എത്തിയിട്ടുണ്ട്, ഒരു മുൻകരുതൽ എന്ന നിലയിൽ, അവർക്ക് ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിച്ചു. അവരുടെ പരിശീലനം റദ്ദാക്കിയ റിപ്പോർട്ടുകൾ തെറ്റാണ്,” ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഭീഷണിയെത്തുടർന്ന് ന്യൂസിലാൻഡ് ടീം തിങ്കളാഴ്ച പോലീസുമായും ഭീകരവിരുദ്ധ ഏജൻസികളുമായി ഇക്കാര്യം അന്വേഷിച്ചു. ആദ്യ ഏകദിനത്തിനു മുൻപാണ് ന്യൂസിലാൻഡ് ടീം പരമ്പര ഉപേക്ഷിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close