INDIANEWSTop News

രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതൽ; ദേശീയ കുടുംബ ആരോഗ്യ സർവേയുടെ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടുതലെന്ന് സർവ്വേ ഫലം. ദേശീയ കുടുംബ ആരോഗ്യ സർവേയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ ഓരോ 1000 പുരുഷന്മാർക്കും 1200 സ്ത്രീകളുണ്ടെന്നാണ് റിപ്പോർട്ട്.

നവംബർ 24നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നാഷണൽ ഫാമിലി ആന്റ് ഹെൽത്ത് സർവേ റിപ്പോർട്ട് പുറത്തിറക്കിയത്. എൻഎഫ്എച്ച്എസ് ഒരു സാമ്പിൾ സർവേയാണ്. ഈ സംഖ്യകൾ വലിയ ജനസംഖ്യയ്ക്ക് ബാധകമാണോ എന്ന് അടുത്ത ദേശീയ സെൻസസ് നടത്തുമ്പോൾ മാത്രമേ ഉറപ്പോടെ പറയാൻ കഴിയൂ. എന്നിരുന്നാലും പല സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കാര്യം ഇങ്ങനെയാണ്. ഇത് ആദ്യമായാണ് എൻഎഫ്എച്ച്എസ് നടത്തിയ സർവ്വെയിൽ സ്ത്രീപുരുഷാനുപാത കണക്കിൽ സ്ത്രീകളുടെ എണ്ണം കൂടുന്നത്.

യഥാർത്ഥ ചിത്രം സെൻസസിൽ നിന്ന് പുറത്തുവരുമെങ്കിലും, സ്ത്രീ ശാക്തീകരണത്തിനായുള്ള ഞങ്ങളുടെ നടപടികൾ ഞങ്ങളെ ശരിയായ ദിശയിലേക്ക് നയിച്ചുവെന്ന് ഫലങ്ങൾ നോക്കുമ്പോൾ നമുക്ക് പറയാൻ കഴിയും… – കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ജനിച്ച കുട്ടികളുടെ ജനനസമയത്തെ ലിംഗാനുപാതം ഇപ്പോഴും 929 ആണ്. സെൻസസ് ഓഫ് ഇന്ത്യ വെബ്‌സൈറ്റിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് 2010-14 ൽ പുരുഷൻമാരുടെയും സ്ത്രീകളുടെയും ജനനസമയത്തെ ശരാശരി ആയുർദൈർഘ്യം യഥാക്രമം 66.4 വർഷവും 69.6 വർഷവുമാണ്.

സ്ത്രീകളുടെ ആരോഗ്യത്തോടുള്ള നമ്മുടെ സമീപനത്തിന് പ്രത്യുൽപ്പാദന ആരോഗ്യത്തിന് മാത്രം മുൻഗണന നൽകുന്നതിനേക്കാൾ കൂടുതൽ സമഗ്രമായ ജീവിത ചക്ര വീക്ഷണം ആവശ്യമാണെന്ന് സെന്റർ ഫോർ പോളിസി റിസർച്ച് പ്രസിഡന്റ് യാമിനി അയ്യർ പറഞ്ഞു. 2019-20ൽ കൂടുതൽ സ്ത്രീകൾ പത്ത് വർഷം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി എന്നത് സ്ത്രീ തൊഴിൽ പങ്കാളിത്തത്തിൽ ഉണ്ടായ ഇടിവിനൊപ്പം ഇന്ത്യയുടെ തൊഴിൽ വിപണിയിലെ ഘടനാപരമായ വെല്ലുവിളികളിലേക്ക് വിരൽ ചൂണ്ടുന്നു. ഇന്ത്യ പുരോഗതി കൈവരിക്കണമെങ്കിൽ ഇവ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close