KERALANEWSTop News

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു; പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ പുതിയ കേസുകളുമില്ല

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടാം വരവ് നടത്തി ഭീതി പടർത്തിയ നിപ വൈറസ് ബാധയുടെ ഭീതി ഒഴിയുന്നു. കോഴിക്കോട്ടെ നിപ ബാധയില്‍ ഇതുവരെ വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ പുതിയ കേസുകളില്ല. ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോഗ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

94 പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ഇവരില്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഇതുവരെ വന്ന ഫലങ്ങളെല്ലാം നെഗറ്റിവ് ആണ്. സമ്പര്‍ക്കപ്പട്ടികയില്‍ പുതുതായി ആര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലെന്നുള്ളത് ആശ്വാസകരമായ സാഹചര്യമാണ്. എങ്കിലും ഹൈറിസ്‌ക് കേസുകളില്‍ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആശങ്ക അകലുന്ന സാഹചര്യമാണെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരും. ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close