KERALANEWSTop News

കണ്ണീരോടെ നാടിന്റെ വിട; നിതിന മോളുടെ മൃതദേഹം സംസ്കരിച്ചു

പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി കഴുത്തറുത്ത് കൊന്ന നിതിന മോളുടെ മൃതദേഹം സംസ്കരിച്ചു. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് നിതിനയുടെ മൃതദേഹം സംസ്‌കരിച്ചത്. തലയോലപ്പറമ്പിലെ വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്. അപ്രതീക്ഷിതമായ മരണത്തിലുണ്ടായ ഞെട്ടലിൽ നിന്ന് നാടും വീടും ഇപ്പോഴും മോചിതരായിട്ടില്ല.

അതിനിടെ പ്രതി അഭിഷേകിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കോളജിൽ എത്തിയത് മുതൽ കൊലപാതകം നടത്തിയതുവരെയുള്ള കാര്യങ്ങൾ അഭിഷേക് പോലീസിനോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയായിരുന്നു കൊലപാതക വിവരങ്ങൾ അഭിഷേക് വിശദീകരിച്ചത്. കോളജിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയുമായി പോലീസ് മടങ്ങി. വൈകിട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇന്നലെയാണ് പാല സെന്റ് തോമസ് കോളജ് വിദ്യാർത്ഥിയായിരുന്ന നിതിന മോൾ സഹപാഠിയായ അഭിഷേകിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നിതിന മരിച്ചു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലപാതകമെന്ന് ആയിരുന്നു അഭിഷേകിന്റെ മൊഴി. നിതിനയെ കൊലപ്പെടുത്താൻ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഒരാഴ്ച മുൻപ് അഭിഷേക് മൂർച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പോലീസ് പറയുന്നത്.

കൊല്ലപ്പെട്ട നിതിനമോളുടെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ ആഴത്തിലും വീതിയിലും മുറിവേറ്റു. മുറിവേറ്റതിലൂടെ ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് മരണകാരണമായത്. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്‌മോർട്ടം. പോസ്റ്റുമോർട്ട നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close