Breaking NewsKERALANEWSTop News

നടുത്തളത്തിലറങ്ങി പ്രതിഷേധം; അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി; കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെടൽ നടത്തിയെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ. കെ. രമ

തിരുവനന്തപുരം: അടിയന്തിരപ്രമേയമായി അനുപമ വിഷയം സഭയിൽ പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെ നിയമസഭയിൽ ബഹളവും പ്രതിഷേധവും. സാംസാരിച്ചുകൊണ്ടിരുന്ന കെ കെ രമയുടെ മൈക്ക് ഓഫ് ചെയ്തതിൽ പ്രതിഷേധവുമായി പ്രതിഷേധം നടത്തി. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മുദ്രാവാക്യവും മുഴക്കി. അടിയന്തിര പ്രമേയത്തിനുള്ള അനുമതി സഭ നിഷേധിച്ചു.

അനുപമ വിഷയത്തിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് കെ കെ രമയുടെ മൈക്ക് ഓഫ് ചെയ്തത്. ശിശു ക്ഷേമ സമിതി പിരിച്ചുവിടണമെന്ന് കെ. കെ. രമ ആവശ്യപ്പെട്ടു. മുഖ്യമമന്ത്രിയുടെ ഓഫിസ് അടക്കം ഇടപെടൽ നടത്തിയെന്നും കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും എം എൽ എ പറഞ്ഞു. പോലീസ് വീഴ്ചയും ഉന്നത ഗൂഢാലോചനയും അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.

അതേസമയം ദത്ത് നിയമപ്രകാരമെന്ന് മന്ത്രി വീണ ജോര്‍ജ് സഭയിൽ മറുപടി നൽകി. കോടതി നിര്‍ദേശം അന്തിമമാണ്. ഇപ്പോഴും അത് അനുപമയുടെ കുഞ്ഞാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പേരൂർക്കടയിൽ കുഞ്ഞിനെ അനുപമ എന്ന അമ്മയിൽ നിന്ന് രക്ഷിതാക്കൾ വേർപെടുത്തിയ സംഭവം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കാൻ നേരത്തെ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനയിച്ചിരുന്നത്.

സര്‍ക്കാര്‍ കൂട്ടു നിന്ന രാജ്യത്തെ ആദ്യ ദുരഭിമാന കുറ്റകൃത്യമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെ വിവാദത്തില്‍ സിപിഎം ജില്ലാഘടകം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ പാർട്ടി സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തിയിരുന്നു. ആനാവൂര്‍ നാഗപ്പൻ എകെജി സെന്ററിലെത്തി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കണ്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close