KERALANEWS

നിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബർ 4 മുതൽ; സന്ദർശകർക്ക് കർശന നിയന്ത്രണമുള്ള പ്രത്യേക സമ്മേളനം ചേരുന്നത് നിയമനിർമ്മാണത്തിന്

തിരുവനന്തപുരം : കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബര്‍ നാല് മുതൽ ആരംഭിക്കും. നവംബർ 12 വരെ നീണ്ടുനിൽക്കുന്ന സമ്മേളനം നിയമനിര്‍മ്മാണത്തിന് വേണ്ടിയാണ് ചേരുന്നത്. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണിത്.

ആകെയുള്ള 24 സിറ്റിങ്ങുകളില്‍ 19 എണ്ണവും നിയമ നിര്‍മ്മാണത്തിനുവേണ്ടിയാണ് ചേരുന്നത്. നാലുദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചക്കായും മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലിനും അഞ്ചിനും ഏഴു വീതം ബില്ലുകൾ സഭ പരിഗണിക്കും.

സഭാസമ്മേളനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ സഭാ നടപടികൾ കടലാസ് രഹിതമാക്കുന്നതിന് തുടക്കം കുറിക്കുമെന്നും സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. നവംബർ 12നാണ് സമ്മേളനം അവസാനിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close