KERALANEWS

നിസാമുദ്ദീന്‍ എക്സ്പ്രസ് കവർച്ച; പ്രതികളെ കവർച്ചയ്ക്കിരയായവർ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തി സംഭവത്തില്‍ പ്രതികളെ ഇരയായവര്‍ തിരിച്ചറിഞ്ഞു.
ബംഗാള്‍ സ്വദേശികളായ മൂന്നുപ്രതികളെ മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്ന് ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ട്രെയിനില്‍ ഒപ്പമുണ്ടായിരുന്നെന്ന് കവര്‍ച്ചയ്ക്കിരയായ വിജയലക്ഷ്മിയും ഐശ്വര്യയും സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 12ന് നിസാമുദ്ദീന്‍ – തിരുവനന്തപുരം എക്‌സ്പ്രസില്‍ വെച്ചായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്. ആഗ്രയില്‍ നിന്ന് കായംകുളത്തേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന വിജയലക്ഷ്മിയും മകള്‍ അഞ്ജലുവും തിരുനെല്‍വേലി സ്വദേശി കൗസല്യയുമാണ് മോഷണത്തിന് ഇരയായത്.

സ്ത്രീകള്‍ ശുചിമുറിയില്‍ പോയപ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ പ്രതികള്‍ മയക്കുരുന്ന് കലര്‍ത്തുകയായിരുന്നു. ഇവരുടെ ബാഗിലുണ്ടായിരുന്ന പത്തു പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ചത്.

ആലുവയിലേക്കു വന്ന തിരുനെല്‍വേലി സ്വദേശി കൗസല്യയുടെ മൊബൈല്‍ ഫോണുകളാണ് മോഷ്ടിച്ചത്. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റെയില്‍വെ പോലീസാണ് സ്ത്രീകളെ അസ്വാഭാവികമായ നിലയില്‍ കണ്ടെത്തിയത്. ഇവരോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close