KERALANEWSTop News

എൻ പി കുഞ്ഞുമോൾ സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ സെക്രട്ടറി; നേരത്തെ അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആദ്യ വനിതാ പ്രസിഡന്റ്; 54കാരി ചരിത്രമെഴുതുന്നത് രണ്ടാം തവണ

സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി എൻപി കുഞ്ഞുമോൾ. വയനാട് മീനങ്ങാടി ഏരിയാ സെക്രട്ടറിയായാണ് കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്.

അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആദ്യ വനിതാ പ്രസിഡന്റും കൂടിയാണ് ഈ 54കാരി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.ബത്തേരി ഏരിയാ സമ്മേളനത്തില്‍ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച്‌ ബത്തേരി, മീനങ്ങാടി ഏരിയകള്‍ രൂപവത്ക്കരിക്കുകയായിരുന്നു.

2001-ല്‍ പാര്‍ട്ടി അംഗമായ കുഞ്ഞുമോള്‍ സി പി എം അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റിയംഗം, ബത്തേരി ഏരിയാ കമ്മിറ്റിയംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close