INDIANEWS

ആദ്യം നേഴ്‌സ്, ഇപ്പോൾ ലൈംഗിക തൊഴിലാളി; അംഗപരിമിതർക്ക് ലൈംഗിക കാമനകളിൽ സഹായം ചെയ്യാൻ ആഗ്രഹം; വർഷങ്ങളായി തുടർന്നുവന്ന നേഴ്സ് ജോലി വരെ ഉപേക്ഷിച്ച യുവതിയുടെ അമ്പരപ്പിക്കുന്ന കഥ ഇങ്ങനെ..

എട്ടു വർഷം മുമ്പ് വരെ ആംസ്‌റ്റർഡാം നഗരത്തിൽ ജില്ലാ നേഴ്സ് ആയിരുന്നു കാരിൻ. എന്നാൽ പെട്ടെന്നൊരു ദിവസം ആ ജോലി മതിയാക്കി കാരിൻ മറ്റൊരു തൊഴിൽമേഖല തിരഞ്ഞെടുത്തു. ഒരു മുഴുവൻ സമയ ലൈംഗിക തൊഴിലാളിയാകാനായിരുന്നു കാരിന്റെ തീരുമാനം. എന്നാൽ തിരഞ്ഞെടുത്ത തൊഴിൽ മേഖലയെക്കാളും അത് തിരഞ്ഞെടുക്കാനുള്ള കാരണമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്.

അംഗപരിമിതർക്ക് ലൈംഗികമായി സഹായം ചെയ്യാനും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാനുമാണ് കാരിൻ ഈ മേഖല തിരഞ്ഞെടുത്തത്. ഇപ്പോൾ കാരിൻ ആംസ്റ്റർഡാമിൽ ഒരു ലൈംഗിക തൊഴിലാളിയാണ്. ഒരു നേഴ്സ് എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ഒരുപാട് രോഗികളെ താൻ പരിചരിച്ചിട്ടുണ്ടെന്നും വീടുകളിൽ ചെന്നും നഴ്സിംഗ് ഹോമുകളിലും ചെന്നും നോക്കിയിട്ടുണ്ടെന്നും അവരെ പരിചരിച്ചിട്ടുണ്ടെന്നും കാരിൻ പറയുന്നു. എന്നാൽ, അത്തരത്തിൽ ശാരീരികമായ അവശതകൾ അനുഭവിക്കുന്ന മനുഷ്യർക്ക് പോലും ലൈംഗികമായ കാമനകൾ ഉണ്ട് എന്ന് തനിക്ക് ബോധ്യപ്പെട്ടു എന്നും, നഴ്സ് എന്ന ജോലിയിരിക്കുമ്പോൾ അക്കാര്യത്തിൽ അവരെ സഹായിക്കാൻ ശ്രമിച്ചാൽ ജോലി നഷ്ടപ്പെടുത്തേണ്ടി വരും എന്ന ബോധ്യമാണ് തന്നെ ജോലി രാജിവെച്ച് മുഴുവൻ സമയവും ആ സേവനത്തിനു മാത്രമായി നീക്കിവെക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും കാരിൻ പറഞ്ഞു.

ഒരു എസ്കോർട്ട് കമ്പനിയുടെ ഭാഗമായാണ് കാരിൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. കാരിനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന എക്‌സോർട്ട് ഏജൻസി ഒരു പ്രത്യേക വിഭാഗത്തിലുള്ള കസ്റ്റമർമാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ശാരീരികമായ അവശതകൾ അനുഭവിക്കുന്നവർക്കും, അംഗപരിമിതരായവർക്കും വേണ്ടി മാത്രമാണ് ഈ ഏജൻസിയുടെ പ്രവർത്തനം. താൻ ഈ മേഖല തിരഞ്ഞെടുക്കാനുള്ള കാരണവും അതുതന്നെയാണ് എന്നാണ് കാരിൻ പറയുന്നത്.

താൻ ജോലി നോക്കുന്ന ഏജൻസി ഒരു ഉപഭോക്താവിന് സർവീസ് നൽകും മുമ്പ് അയാളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കാറുണ്ടെന്നും കാരിൻ പറഞ്ഞു. സെക്സിനിടെ അയാൾക്ക് വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകാൻ കൂടി തങ്ങൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും അവർ പറയുന്നു. ലോകത്തിൽ ഏറ്റവും ആദ്യമായി സെക്സ് വർക്ക് നിയമവിധേയമാക്കിയ രാജ്യങ്ങളിൽ ഒന്നാണ് നെതർലൻഡ്സ്. 1999 -ലാണ് അവിടെ ലൈംഗിക തൊഴിൽ നിയമ വിധേയമാക്കിക്കൊണ്ടുള്ള നിയമം വരുന്നത്. ഇന്ന് രാജ്യത്ത് നൂറുകണക്കിന് രജിസ്‌ട്രേഡ് ലൈംഗിക തൊഴിലാളികളുണ്ട്. ആംസ്റ്റർഡാമിൽ വിനോദ സഞ്ചാരമേഖല പോലും ഒരു പരിധിവരെ നിലനിൽക്കുന്നത് അതിന്റെ ബലത്തിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close