KERALANEWS

വെള്ളക്കെട്ടിൽ വീണ് വയോധികന് ദാരുണാന്ത്യം; മഴ കുറഞ്ഞെങ്കിലും പലയിടത്തും മാറാതെ വെള്ളക്കെട്ട് തുടരുന്നു

പത്തനംതിട്ട: തിരുവല്ലയിൽ വെള്ളക്കെട്ടിൽ വീണ വയോധികൻ മുങ്ങിമരിച്ചു. നെടുമ്പ്രം വലിയവീട്ടില്‍ പറമ്പില്‍ രവീന്ദ്ര പണിക്കര്‍ (72) ആണ് മരിച്ചത്. തിരുവല്ല അമിച്ചകരിയില്‍ വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം തൃശൂർ തെക്കുംകരയിലും വെള്ളെക്കെട്ടിൽ പെട്ട് വയോധികൻ മരിച്ചിരുന്നു. രണ്ടുദിവസമായി മഴ കുറഞ്ഞെങ്കിലും പലയിടത്തും വെള്ളമിറങ്ങിയിട്ടില്ല. വെള്ളക്കെട്ട് തുടരുകയാണ്.

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്താകെ വിവിധയിടങ്ങളിലായി 22 പേരാണ് മരിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഞായറാഴ്ച കോഴിക്കോട് വടകരയിലും വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close