NEWSSPORTS

ഒളിമ്പ്യൻ പി. ആർ. ശ്രീജേഷിന് ഇനി പുതിയ ഉത്തരവാദിത്വം; വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്റ്ററായി ചുമതലയേറ്റു

തിരുവനന്തപുരം : ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ അഭിമാനതാരം ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയെ കാണാനായി ഓഫീസിലെത്തി ഇന്ത്യൻ ടീമിലെ എല്ലാവരും ഒപ്പിട്ട ജേഴ്സി അദ്ദേഹത്തിന് നൽകിയ ശേഷമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്വീകരണ ചടങ്ങിൽ ശ്രീജേഷ് പങ്കെടുത്തത്.

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയതിനു പിന്നാലെ തസ്തികയിൽ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തികയിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. ഈ തസ്തിക ജോയിന്‍റ് ഡയറക്ടര്‍ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്പോര്‍ട്സ്) ആയി ഉയര്‍ത്തിയാണ് സർക്കാർ ശ്രീജേഷിനെ സ്വീകരിച്ചത്. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ജീവന്‍ബാബു കെ. തുടങ്ങിയവർ പങ്കെടുത്തു.

ഔദ്യോഗികപരമായി നോക്കുകയാണെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പാണ് തന്റെ കുടുംബമെന്നും ഇവിടെ തിരിച്ചു വന്നതിൽ വളരെ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. കൂടാതെ ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളില്‍ ടര്‍ഫുകള്‍ ഒരുക്കണമെന്നും അദ്ദേഹം സ്വീകരണ ചടങ്ങിൽ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close