
ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആഫിക്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. ജീവൻ രക്ഷാ മരുന്നുകളുൾപ്പെടെയുള്ള സഹായം നൽകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജീൻ പഠനത്തിലും ഗവേഷണത്തിലും രാജ്യം ആഫ്രിക്കയുമായി സഹകരിക്കും.
നേരത്തെ ഒമിക്രോൺ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്മാറണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരവധി രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വേദനാജനകമാണ്. ലോക രാജ്യങ്ങളുടെ തീരുമാനം നിരാശാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും സിറില്‍ റമഫോസ പറഞ്ഞു.
അതേ സമയം കർണാടകയിൽ എത്തിയ ഒമിക്രോൺ വൈറസ് സാന്നിധ്യം സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ഐസിഎംആർ പരിശോധന ഫലം നാളെ വരും. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്ഥമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 63കാരൻ ബംഗ്ലൂരുവിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അത് ഡെൽറ്റ വൈറസ് എന്ന് വ്യക്തമായിരുന്നു.
ദക്ഷിണാഫ്രിക്കൻ സ്വദേശിയിലുള്ളത് ഒമിക്രോൺ വൈറസാണോ എന്നതിൽ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ എല്ലാവരേയും ക്വാറന്റീലാക്കി. ഇവരിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഐസി എംആറിന് പരിശോധനയ്ക്ക് അയക്കും. സാഹചര്യം വിലയിരുത്താൻ കർണാടകയിൽ ഉന്നത തല യോഗം ചേർന്നു.മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർ യോഗത്തിൽ പങ്കെടുത്ത് സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയാക്കാൻ ആരോഗ്യവകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ടെലഗ്രാമിൽ ജോയിൻ ചെയ്യുക..
https://t.me/+zrOXue-xUu4yZTNl
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്