KERALANEWSTrending

ഒമിക്രോൺ ഭീതിയിൽ രാജ്യം;​ വിദേശത്ത്​ നിന്നും എത്തിയ 109 ​പേരെ ഇനിയും കണ്ടെത്താനായില്ല; മൊബൈൽ ഫോണുകൾ സ്വിച്ച്​ ഓഫ്​; വിലാസത്തിൽ കൊടുത്തിരിക്കുന്ന വീടുകൾ പൂട്ടിയനിലയിൽ

മുംബൈ: ഒമിക്രോൺ ഭീതിയിൽ രാജ്യം നിൽക്കുമ്പോൾകല്യാൺ ഡോംഭിവാലി മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലേക്ക്​ വിദേശത്ത്​ നിന്നും എത്തിയ 109 ​പേരെ ഇനിയും കണ്ടെത്താനായില്ലെന്ന്​ ചെയർമാൻ വിജയ്​ സുര്യവാൻഷി. താനെ ജില്ലയിലെ മുൻസിപ്പൽ കോർപ്പറേഷനിൽ എത്തിയവരെയാണ്​ ​കാണാതായിരിക്കുന്നത്.

വിദേശരാജ്യങ്ങളിൽ നിന്നും 295 പേരാണ്​ എത്തിയത്​. ഇതിൽ 109 പേരെ ഇനിയും കണ്ടെത്താനായില്ല. ഇവരിൽ പലരുടേയും മൊബൈൽ ഫോണുകൾ സ്വിച്ച്​ ഓഫ്​ ആണ്​. ഇവർ നൽകിയ വിലാസത്തിൽ ബന്ധപ്പെട്ട​പ്പോൾ വീടുകൾ പൂട്ടിയനിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിസ്​ക്​ രാജ്യങ്ങളിൽ നിന്നും മുൻസിപ്പാലിറ്റിയിൽ എത്തുന്നവർക്ക്​ ഏഴ്​ ദിവസത്തെ ക്വാറന്‍റീൻ നിർബന്ധമാണ്​. ഇതിന്​ ശേഷം എട്ടാം ദിവസം കോവിഡ്​ പരിശോധന നടത്തും. പരിശോധനഫലം നെഗറ്റീവ്​ ആണെങ്കിലും ഏഴ്​ ദിവസം കൂടി ഇവർ ക്വാറന്‍റീനിൽ തുടരണം.വിവാഹങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകളിൽ കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ഡോംഭിവാലിയിൽ നിന്നുള്ള ഒരാൾക്കാണ്​ ഈയടുത്ത്​ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്​.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close