NEWSTECHWORLD

‘നിങ്ങളില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’; വണ്‍പ്ലസി​ന്റെ നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ചതായി യുവാവ്; സംഭവത്തിൽ പ്രതികരിക്കാതെ കമ്പനി

ലോക മുൻ നിര ബ്രാൻഡുകളിൽ ഒന്നായ വണ്‍പ്ലസി​ന്റെ നോര്‍ഡ് 2 5ജി സ്മാര്‍ട്ട് പൊട്ടിത്തെറിച്ചതായി യുവാവ്. സുഹിത്ശര്‍മ്മ എന്ന യുവാവ് പൊട്ടിത്തെറിച്ച ഫോണിന്റെയും പൊള്ളലേറ്റ ചിത്രങ്ങള്‍ സഹിതം വിഷയം ട്വീറ്റ് ചെയ്തു. എന്നാൽ സംഭവം നടന്നതിൽ ഇതുവരെ വണ്‍പ്ലസ് പ്രതികരിച്ചിട്ടില്ല.

‘നിങ്ങളില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളുടെ ഉല്‍പ്പന്നം എന്താണ് ചെയ്തതെന്ന് കാണുക. അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാവുക. ആളുകളുടെ ജീവിതവുമായി കളിക്കുന്നത് നിര്‍ത്തുക’ സുഹിത് ശര്‍മ ട്വിറ്റില്‍ കുറിക്കുന്നു. നവംബര്‍ മൂന്നിന് പങ്കുവെച്ച ട്വീറ്റ് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

വണ്‍പ്ലസ് നോര്‍ഡ് എന്ന ഫോണിന്റെ തുടർച്ച ആയിച്ചാണ് ജൂലായിൽ വണ്‍പ്ലസ് 2 5ജി പുറത്തിറക്കിയത്. ഓഗസ്റ്റില്‍ തന്നെ വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സെപ്റ്റംബറില്‍ ഡെല്‍ഹിയിലെ ഒരു അഭിഭാഷകന്റെ ഗൗണിനുള്ളില്‍ നിന്നും ഈ ഫോണ്‍ പൊട്ടിത്തെറിച്ചതായി പരാതി ഉയര്‍ന്നിരുന്നു.വണ്‍പ്ലസ് നോര്‍ട് 2 പാക് മാക് എഡിഷന്‍ പുറത്തിറക്കാന്‍ പോവുന്നതിനിടയിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 37999 രൂപയ്ക്കാണ് ഇതി​ന്റെ വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close