KERALANEWSTrending

‘നന്നായി ഉള്ളികൃഷി ചെയ്യാൻ എനിക്കറിയാം’; കൊറിയയിൽ കൃഷി ചെയ്യാൻ മലയാളികളുടെ തിരക്ക്; നൂറ് പേർക്ക് നിയമനത്തിന് ക്ഷണിച്ചപ്പോൾ വന്നത് 5000ത്തിലധികം അപേക്ഷകൾ

തിരുവനന്തപുരം: കൊറിയയിൽ കാർഷിക മേഖലയിൽ ജോലി ചെയ്യാൻ മലയാളികളുടെ തിരക്ക്. ദക്ഷിണ കൊറിയയിൽ ഉള്ളി കൃഷിക്കായി ക്ഷണിച്ച അപേക്ഷയിലാണ് അപേക്ഷകരുടെ തിരക്ക് അനുഭവപ്പെട്ടത്. കേരളം സർക്കാരിന്റെ വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡെപെക് മുഖേന കഴിഞ്ഞ ദിവസമാണ് അപേക്ഷ ക്ഷണിച്ചത്. മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും 5000 അപേക്ഷകളാണ് വന്നത്.

പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. ആദ്യഘട്ടത്തില്‍ നൂറ് പേര്‍ക്ക് നിയമനം നല്‍കാന്‍ ലക്ഷ്യം വെച്ചായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാൽ അപേക്ഷകൾ ഒരുപാട് വന്ന് അവസാനം വെബ്സൈറ്റിന്റെ പ്രവർത്തനം വരെ തടസ്സപെടുന്ന അവസ്ഥയുണ്ടായി.

മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അയ്യായിരത്തിലധികം പേരാണ് ജോലിക്കായി ഒഡെപെകിനെ സമീപിച്ചത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉള്ളികൃഷിക്ക് പത്താം ക്ലാസ് യോഗ്യത മാത്രം ആവശ്യപ്പെടുന്നതായിരുന്നു അപേക്ഷ. ഏകദേശം ഒരുലക്ഷം രൂപ (1000-1500 ഡോളര്‍) ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. ഒടുവില്‍ അപേക്ഷകരുടെ തള്ളിക്കയറ്റം മൂലം കഴിഞ്ഞദിവസം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ഈ സാഹചര്യത്തില്‍ ഒഡെപെക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതിനിടെ നിരവധി പേര്‍ ഫോണിലൂടെയും ഒഡെപെക്കിനെ ജോലിക്കായി ബന്ധപ്പെട്ടു. അപേക്ഷയിൽ ഫോൺനമ്പറും ഉണ്ടായിരുന്നു. നന്നായി ഉള്ളികൃഷി ചെയ്യും, കൊവിഡ് മൂലം പ്രതിസന്ധിയിലാണ് ജോലി നല്‍കണമെന്നെല്ലാം ആവശ്യപ്പെട്ടാണ് പലരും വിളിച്ചത്. എന്നാല്‍ ഒഡെപെക് റിക്രൂട്ടിംഗ് ഏജന്‍സി മാത്രമാണെന്നും നിയമനം അടക്കമുള്ള തീരുമാനങ്ങള്‍ കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണെന്നും ഒഡെപെക് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close