KERALANEWSTop News

‘ഇടുക്കി ഡാം തുറക്കേണ്ടി വരും’; മഴ ഇനിയും തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

ഇടുക്കി: മഴ ഇനിയും തുടരുകയാണെങ്കിൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻ കുട്ടി. ഇപ്പോൾ ഡാമിലെ ജലനിരപ്പ് 2396.86 അടിയാണ്. ഇത് 2398 ആയാൽ റെഡ് അലേർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴുമണി മുതൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്നാണ്​ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്. അണക്കെട്ടിൽ ജലനിരപ്പ്​ രണ്ടടി കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. 2397.86 അടിയിൽ എത്തിയാൽ റെഡ്​ അലർട്ട്​ പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച്​ അലർട്ടും റെഡ്​ അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close