Breaking NewsKERALANEWSTop News

അതിവേഗ റെയിൽ പദ്ധതി കടുത്ത സാമ്പത്തിക ബാധ്യതയും പരിസ്ഥിതിക്ക് ദോഷവും; നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: അതിവേഗ റെയിൽ  പദ്ധതി കടുത്ത സാമ്പത്തിക ബാധ്യതയും പരിസ്ഥിതിക്ക് ദോഷവും സൃഷ്ടിക്കുമെന്ന് നിയമസഭയിൽ എം.കെ.മുനീർ. പദ്ധതിക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകി. പദ്ധതി കടുത്ത സാമ്പത്തിക ബാധ്യതയും പരിസ്ഥിതിക്ക് ദോഷവും സൃഷ്ടിക്കുമെന്ന് എം.കെ.മുനീർ നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ പറയുന്നത്.

പരിസ്ഥിതി ആഘാത പഠനം നടത്താതെ ഭൂമി ഏറ്റെടുക്കുന്നത് ജനങ്ങളെ ഭവനരഹിതരാക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് സുതാര്യ സമീപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ റയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകു‌മെന്നും അദ്ദേഹം മറുപടി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close