INDIANEWS

ഒ.ടി.ടി പ്ലാറ്റ്ഫോം രാജ്യത്തെ നശിപ്പിക്കുന്നു; മോഹൻ ഭാഗവത്

നാഗ്‌പൂർ : രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) തലവൻ മോഹൻ ഭാഗവത് വെള്ളിയാഴ്ച ബിറ്റ്കോയിനുകളുടെ ഉപയോഗത്തെയും ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണത്തിന്റെ അഭാവത്തെയും വിമർശിച്ചു രംഗത്തെത്തി. ജനങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് നവ മാധ്യമങ്ങളും മയക്കുമരുന്ന് ശൃംഖലകളും വളരുന്നത് തടയണമെന്ന് ഭാഗവത് പറഞ്ഞു.

കോവിഡിന് ശേഷം ഇപ്പോൾ കുട്ടികളുടെ കയ്യിൽ വരെ മൊബൈൽ ഫോൺ ഉണ്ടെന്നും അവർ അവരുടെ സെൽഫോണുകളിൽ കാണുന്നത് നിയന്ത്രിക്കപ്പെടുന്നില്ല എന്നും അതിലൂടെ പരക്കുന്ന സന്ദേശങ്ങൾ രാജ്യദ്രോഹത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ പൊതുബോധം ഉയരേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട മാഗസിനായ പാഞ്ചജന്യ കഴിഞ്ഞ മാസം ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിനെ “ഈസ്റ്റ് ഇന്ത്യ കമ്പനി 2.0” എന്ന് വിളിച്ചിരുന്നു, കൂടാതെ ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമായ പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനായി അതിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയെ ആക്രമിക്കുകയും ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ നീക്കവുമായി ബന്ധപ്പെട്ട് ആർഎസ്എസ് ബന്ധമുള്ള മാസിക മനോജ് ബാജ്‌പേയിയുടെ ‘ദി ഫാമിലി മാൻ’ ലെ ചില ഡയലോഗുകൾക്ക് നേരത്തേ എതിർപ്പ് ഉയർത്തിയിരുന്നു. മഹാരാഷ്​ട്രയിലെ നാഗ്​പൂരിൽ വിജയദശമി ആഘോഷങ്ങളിൽ ​പ​ങ്കെടുത്ത്​ സംസാരിക്കവെയാണ് ആര്‍എസ്‌എസ് തലവന്റെ പരാമര്‍ശം. മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ്​ ജനറൽ കോബി ശോശാനിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close