KERALANEWS

വെള്ളത്തിൽ സിമന്റ് തേച്ചുള്ള കാനപണി; ട്രോളുകൾക്കും വിമർശനങ്ങൾക്കും പിന്നാലെ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്

എറണാകുളം: ഫോര്‍ട്ടുകൊച്ചി മാന്ത്രയില്‍ പ്രധാന റോഡിലെ കാനപണിയിൽ കൃത്രിമം കാണിച്ച സംഭവത്തില്‍ നടപടിയെടുത്ത് സർക്കാർ. സംഭവത്തിൽ നടപടി എടുത്തതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കാനാപണിയുടെ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റൻറ്റ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്യുവാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് മന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

കാന പുതുക്കി നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പഴയ കാനയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പേരിന് സിമന്റും മെറ്റലും വാരിയിട്ടാണ് കാനയുടെ അടിഭാഗം പണിഞ്ഞത്. വെള്ളത്തില്‍ കിടക്കുന്ന സിമന്റില്‍ പണിക്കാരന്‍ കൈപ്പാണി വെച്ച് തേയ്ക്കുന്നുമുണ്ടായിരുന്നു. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രോളുകളും പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടി സ്വീകരിക്കാൻ മന്ത്രി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close