KERALANEWS

29-ാമത് പദ്മരാജന്‍ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങളുടെ വിതരണം ശനിയാഴ്ച; ശ്രീകുമാരന്‍തമ്പി അവാര്‍ഡുകള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: 29-ാമത് പദ്മരാജൻ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങൾ ശനിയാഴ്ച വിതരണം ചെയ്യും. വിഖ്യാത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന പി.പദ്മരാജന്റെ സ്മരണയ്ക്കായി പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് എർപ്പെടുത്തിയതാണ് പുരസ്‌കാരം.

ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരം ഭാരത് ഭവനിൽ വച്ചാണ് വിതരണം നടക്കുക. ഭാരത് ഭവന്റെ സഹകരണത്തോടെ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പ്രശസ്ത കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻതമ്പി അവാർഡുകൾ വിതരണം ചെയ്യും.

യോഗത്തിൽ അന്തരിച്ച നടനും സംവിധായകനുമായ നെടുമുടിവേണുവിനെ അനുസ്മരിക്കും. ഗായകൻ കാവാലം ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. മികച്ച സംവിധായകനുള്ള അവാർഡ് ദ് ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചന് വേണ്ടി ജിയോ ബേബി ഏറ്റുവാങ്ങും. ‘ഹാസ്യ’ത്തിനു വേണ്ടി ജയരാജ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മുറിനാവിന് മികച്ച നോവലിനുളള അവാർഡ് മനോജ് കുറൂരും മികച്ച കഥയ്ക്കുള്ള പുരസ്‌കാരം കെ.രേഖയും സ്വീകരിക്കും.

അവാർഡ് ജേതാക്കളെ രാധാലക്ഷ്മി പദ്മരാജൻ ആദരിക്കും.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ പ്രസംഗത്തെ തുടർന്ന് ജയരാജിന്റെ ‘ഹാസ്യം’ പ്രദർശിപ്പിക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close