KERALANEWSTop NewsUncategorized

സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ സമവായത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണ്; പകരം രക്തം നക്കി കുടിക്കുന്ന ചെന്നായയുടെ മനസ് കാണിക്കരുത്: സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

കോട്ടയം: പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ സമവായത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പകരം ഇത് അവസരമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. ചങ്ങനാശേരി ബിഷപ്പിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ സുധാകരൻ.

വിവിധ സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യം നിലനിർത്താൻ ഉള്ള സാഹചര്യം രൂപപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കും. സർക്കാർ ഈ വിഷയത്തിൽ മുൻകൈ എടുക്കത്തതിനാലാണ് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്. അവർ തമ്മിൽ അടിക്കുന്നത് കണ്ട് ചോരകുടിക്കാൻ ആണ് സർക്കാർ നോക്കുന്നതെന്നും. സമവായത്തിന് വേണ്ടി മുൻകൈ എടുക്കേണ്ടത് ഞങ്ങളല്ല, സർക്കാരാണന്നും അദ്ദേഹം പറഞ്ഞു.

ചങ്ങനാശ്ശേരി ബിഷപ്പിനെ കണ്ടത് പ്രമുഖ വ്യക്തികളെ കാണുന്നതിൻ്റെ ഭാഗമായിട്ടാണ്. സമാധാന ശ്രമങ്ങളോട് പോസിറ്റീവ് ആയാണ് ചങ്ങനാശ്ശേരി ബിഷപ്പ് പ്രതികരിച്ചത്. ഇനി മുസ്ലിം സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. അവരുടെ സന്ദർശന അനുമതി തേടിയിട്ടുണ്ട്. പാലാ ബിഷപ്പിനെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കാണും. കോൺഗ്രസിൽ നിന്നും ഇപ്പോൾ പോകുന്നവർ മാലിന്യങ്ങളാണ്.

അവരെ നേതാക്കൾ എന്ന് വിളിക്കാൻ സാധിക്കില്ല. അവർക്കൊപ്പം അണികളില്ല. സാധാ പ്രവർത്തകൻ പോയി എന്ന രീതിയിൽ പറഞ്ഞാൽ മതി. സെമി കേഡർ സംവിധാനം അറിയില്ല എന്ന് പറഞ്ഞ ഹസ്സന് മറുപടി പറയാനില്ല. കോൺഗ്രസിൽ വരുന്നത് പുതിയ സംവിധാനമാണ്. അത് പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സെമി കേഡർ സംവിധാനം അറിയാത്തവരെ അതു പഠിപ്പിക്കുക തന്നെ ചെയ്യും. പ്രദേശത്ത് സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാൻ മുൻകൈ എടുക്കേണ്ടത് സർക്കാരാണ്.

പകരം തമ്മിലടിക്കുന്നത് കണ്ട് രക്തം നക്കി കുടിക്കാൻ വെമ്പൽ കൊള്ളുന്ന കഴുകനെ പോലെ, അല്ലെങ്കിൽ ചെന്നായയെ പോലെയാണ് സർക്കാർ പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വം ഉറപ്പാക്കുന്നതിൽ കോൺഗ്രസിന് ധാർമ്മിക ഉത്തരവാദിത്തമുണ്ട്. അതിന്റെ ഭാഗമായാണ് സന്ദർശനം. ഉച്ചയ്ക്ക് പാല ബിഷപ്പിനെ‌ കാണുമെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാർദ്ദം നിലനിർത്താൻ എല്ലാവിധ സഹകരണവും ചങ്ങനാശേരി ബിഷപ്പ് ഉറപ്പുനൽകിയതായി കെ സുധാകരൻ പറഞ്ഞു. മതേതരത്വത്തിന്റെ വക്താക്കളാണ് കോൺഗ്രസ്. ഇന്ത്യയിൽ മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസ് എപ്പോഴും ഉണ്ടാവും. എന്നാൽ ഇതിനെ സമാന്തര സമവായ നീക്കമായി കാണേണ്ടതില്ല. മതേതരത്വം നിറവേറ്റാനുള്ള ഉത്തരവാദിത്തമായി ഇതിനെ കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close